ഇന്ത്യന്‍ ബാഡ്മിന്റണിലെ ഇതിഹാസ താരം സൈന നെഹ്വാള് ഔദ്യോഗികമായി വിരമിച്ചു. ദീര്‍ഘകാലമായി അലട്ടുന്ന കാല്‍മുട്ടിലെ പരുക്കും ആര്‍ത്രൈറ്റിസും കാരണമാണ് മുപ്പത്തിനാലാം വയസ്സില്‍ സൈന കോര്‍ട്ടിനോട് വിടപറയുന്നത്. ബാഡ്മിന്റണില്‍ ഇന്ത്യക്കായി ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ താരം എന്ന ഖ്യാതിയോടെയാണ് സൈന പടിയിറങ്ങുന്നത്.
2016-ലെ റിയോ ഒളിമ്പിക്സിനിടെ ഏറ്റ പരുക്കാണ് സൈനയുടെ കരിയറില്‍ വില്ലനായത്. പിന്നീട് മികച്ച തിരിച്ചുവരവുകള്‍ നടത്തിയെങ്കിലും കാല്‍മുട്ടിലെ തേയ്മാനം സ്ഥിതി വഷളാക്കി.പണ്ട് ദിവസവും 9 മണിക്കൂര്‍ പരിശീലിച്ചിരുന്ന തനിക്ക് ഇപ്പോള്‍ രണ്ട് മണിക്കൂര്‍ കഴിയുമ്പോള്‍ തന്നെ കാല്‍മുട്ടില്‍ നീര് വരികയും വേദന എടുക്കുകയും ചെയ്യുന്നുവെന്ന് സൈന വെളിപ്പെടുത്തി.
കളിക്കളത്തിലേക്ക് മടങ്ങിവരാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ഈ തീരുമാനമെന്നും തന്റെ സമയം കഴിഞ്ഞുവെന്ന് തിരിച്ചറിയുന്നുവെന്നും താരം പറഞ്ഞു.രണ്ട് പതിറ്റാണ്ട് നീണ്ട കരിയറില്‍ ഇന്ത്യന്‍ കായിക ചരിത്രത്തില്‍ സൈന നിരവധി നേട്ടങ്ങളാണ് സ്വന്തമാക്കിയത്.
2012 ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കലം, 24 അന്താരാഷ്ട്ര കിരീടങ്ങള്‍, ലോക ഒന്നാം നമ്പര്‍ പദവി.2023-ലെ സിംഗപ്പൂര്‍ ഓപ്പണിലാണ് സൈന അവസാനമായി റാക്കറ്റേന്തിയത്.
ആരാധകന്റെ സ്നേഹത്തിന് സഞ്ജുവിന്റെ ‘സിക്സര്‍’ മറുപടി; കോട്ടയത്തെ സൂപ്പര്‍ ഫാനിനെ കാണാന്‍ സഞ്ജു നേരിട്ടെത്തി; പാമ്പാടിയില്‍ എന്തിന് സഞ്ജു എത്തി?
വിരമിക്കല്‍ വാര്‍ത്തയ്ക്ക് പിന്നാലെ തന്റെ വിവാഹബന്ധം വേര്‍പെടുത്തിയ കാര്യവും സൈന സ്ഥിരീകരിച്ചു. 2018-ല്‍ വിവാഹിതരായ സൈനയും ബാഡ്മിന്റണ്‍ താരം പി. കശ്യപും പരസ്പര സമ്മതത്തോടെയാണ് വേര്‍പിരിഞ്ഞത്. സമാധാനവും പുരോഗതിയും ലക്ഷ്യം വെച്ചാണ് ഈ തീരുമാനമെന്ന് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.


സ്റ്റാര്‍ക്കില്ലാത്ത ഓസീസ് പട ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക്, ടീമില്‍ സപെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍; ആസ്ട്രേലിയ ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു





