കൊച്ചി: കേരളത്തിലെ ദൃശ്യമാധ്യമ രംഗത്ത് ഇതുവരെ കാണാത്ത വിധം വലിയ രാഷ്ട്രീയ-സാമ്പത്തിക അഴിച്ചുപണികള്‍ക്ക് കളമൊരുങ്ങുന്നു. പ്രമുഖ അവതാരക സുജയ പാര്‍വ്വതി റിപ്പോര്‍ട്ടര്‍ ടിവി വിട്ട് ‘ബിഗ് ടിവി’ മലയാളം ചാനലിന്റെ ചീഫ് എഡിറ്ററായി ചുമതലയേല്‍ക്കാനൊരുങ്ങുന്നതോടെ ചാനല്‍ വിപണിയില്‍ ജീവനക്കാരുടെ ‘കൂടുമാറ്റവും’ ശമ്പള വിപ്ലവവും തുടങ്ങിക്കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, മാധ്യമങ്ങളെ വരുതിയിലാക്കാന്‍ വന്‍കിട നിക്ഷേപകരും ശതകോടീശ്വരന്മാരും രംഗത്തിറങ്ങിയതോടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ‘സുവര്‍ണ്ണകാലം’ വന്നിരിക്കുകയാണ്.
സുജയ പാര്‍വ്വതിയുടെ രാജിയും അതിനു പിന്നാലെ ഉണ്ടായേക്കാവുന്ന കൂട്ടരാജി ഭീഷണിയും കണക്കിലെടുത്ത് റിപ്പോര്‍ട്ടര്‍ ടിവി മാനേജ്മെന്റ് ജീവനക്കാരുടെ ശമ്പളം കുത്തനെ കൂട്ടി. പതിനായിരക്കണക്കിന് രൂപയുടെ വര്‍ദ്ധനവാണ് റിപ്പോര്‍ട്ടര്‍ നല്‍കിയിരിക്കുന്നത്. ജേര്‍ണലിസ്റ്റുകള്‍ക്കും വീഡിയോ എഡിറ്റര്‍മാര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും എല്ലാം കോളടിച്ചു. ഇതോടെ 24 ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിയ മുന്‍നിര ചാനലുകളിലും ജീവനക്കാര്‍ ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് സമ്മര്‍ദ്ദം തുടങ്ങിയിട്ടുണ്ട്. ബിഗ് ടിവിയുടെ വരവോടെ ട്വന്റിഫോര്‍ ന്യൂസ് ഉള്‍പ്പെടെയുള്ള ചാനലുകളില്‍ നിന്ന് ഒന്നര ഡസനോളം മാധ്യമപ്രവര്‍ത്തകര്‍ ഇതിനകം തന്നെ രാജിവെച്ചു കഴിഞ്ഞു. ഈ കൊഴിഞ്ഞുപോക്ക് തടയാന്‍ മറ്റ് ചാനലുകളും വരും ദിവസങ്ങളില്‍ സമാനമായ വര്‍ദ്ധനവ് പ്രഖ്യാപിച്ചേക്കും.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സുജയ പാര്‍വ്വതി ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നെങ്കിലും, പുറത്തുവന്ന പുതിയ പട്ടികയില്‍ സുജയയുടെ പേര് ഉള്‍പ്പെട്ടിട്ടില്ല. മത്സരത്തിനില്ലെന്ന് സുജയ നേതൃത്വത്തെ അറിയിച്ചതായും സജീവ മാധ്യമപ്രവര്‍ത്തനത്തിലേക്ക് തന്നെ മടങ്ങാനാണ് അവര്‍ താല്പര്യപ്പെടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കേരളത്തിലെ ഒരു വാര്‍ത്താ ചാനലിന്റെ ചീഫ് എഡിറ്ററാകുന്ന ആദ്യ വനിത എന്ന ചരിത്രനേട്ടവുമായാണ് അവര്‍ ബിഗ് ടിവിയില്‍ ചേരുന്നത്.
ശതകോടീശ്വരന്മാരുടെ നിക്ഷേപവും തിരഞ്ഞെടുപ്പ് തന്ത്രവും കേരളത്തിലെ മാധ്യമ വിപണിയില്‍ ഒരു പ്രമുഖ ശതകോടീശ്വരന്‍ കണ്ണുവെച്ചതായാണ് പുതിയ വിവരങ്ങള്‍. റേറ്റിംഗില്‍ മുന്നിലുള്ള അഞ്ച് ചാനലുകളില്‍ രണ്ടെണ്ണം സ്വന്തമാക്കാനാണ് ഇദ്ദേഹത്തിന്റെ നീക്കം. ഏപ്രിലില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പൊതുജന അഭിപ്രായത്തെ സ്വാധീനിക്കാന്‍ ഒരു ശക്തമായ മാധ്യമ സാന്നിധ്യം ആവശ്യമാണെന്ന തിരിച്ചറിവില്‍, ഒരു രാഷ്ട്രീയ അതിപ്രധാനിയ്ക്ക് വേണ്ടിയാണ് ഈ ചാനല്‍ കച്ചവടം നടക്കുന്നത്.
ആന്ധ്ര-തെലങ്കാന മേഖലയില്‍ വേരോട്ടമുള്ള ബിഗ് ടിവി നെറ്റ്വര്‍ക്ക് കൊച്ചി ആസ്ഥാനമായാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് വമ്പന്‍ പാക്കേജുകളാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. നിലവിലെ ചാനലുകളുടെ എഡിറ്റോറിയല്‍ നയങ്ങള്‍ പോലും മാറ്റാന്‍ തക്കവണ്ണം ശക്തമായ നിക്ഷേപമാണ് ഈ മേഖലയിലേക്ക് ഒഴുകുന്നത്. ഇതോടെ മറ്റ് ചാനലുകളും ജീവനക്കാരെ പിടിച്ചു നിര്‍ത്താന്‍ ആകര്‍ഷകമായ ശമ്പളം പ്രഖ്യാപിക്കുന്നുവെന്നതാണ് വസ്തുത.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


രാഹുലിനെതിരായ പരാതിക്കാരനെ തെറിപ്പിച്ചു; ബിജെപി നീക്കം സന്ദീപ് വാര്യര്‍ ബന്ധം ഭയന്നോ? മാങ്കൂട്ടത്തിലിനെ കുടുക്കാനുള്ള ബിജെപി ഗൂഢാലോചനയെന്ന ആരോപണം ഇതോടെ പൊളിയുമോ?





