ഇന്‍ഡോര്‍ : ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ 41 റണ്‍സിന് പരാജയപ്പെടുത്തി ന്യൂസിലന്‍ഡ് ചരിത്രനേട്ടം സ്വന്തമാക്കി. ഇന്ത്യയില്‍ വെച്ച് ഒരു ഏകദിന പരമ്പര സ്വന്തമാക്കുന്ന ആദ്യ ന്യൂസിലന്‍ഡ് ടീം എന്ന ഖ്യാതിയാണ് ഇതോടെ കിവീസിന് ലഭിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന് തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും (58/3), മധ്യനിരയില്‍ ഡാരില്‍ മിച്ചലും (137) ഗ്ലെന്‍ ഫിലിപ്സും (106) നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് അവരെ കൂറ്റന്‍ സ്കോറിലെത്തിച്ചത്. മിച്ചല്‍-ഫിലിപ്സ് സഖ്യം 219 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഹര്‍ഷിത് റാണയും അര്‍ഷ്ദീപ് സിംഗും വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാണിച്ചില്ല.
കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് രോഹിത് ശര്‍മ്മ (11), ശുഭ്മാന്‍ ഗില്‍ (23), ശ്രേയസ് അയ്യര്‍ (3) എന്നിവരെ തുടക്കത്തില്‍ തന്നെ നഷ്ടമായി. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും വിരാട് കോലി 124 റണ്‍സ് നേടി ഇന്ത്യയെ മുന്നോട്ട് നയിച്ചു. എന്നാല്‍ അദ്ദേഹത്തിന് പിന്തുണ നല്കാന് മുന്‍നിരക്കാര്‍ക്ക് കഴിഞ്ഞില്ല. നിതീഷ് കുമാര്‍ റെഡ്ഡി (53), ഹര്‍ഷിത് റാണ (52) എന്നിവര്‍ നടത്തിയ അര്‍ദ്ധ സെഞ്ചുറി പ്രകടനങ്ങള്‍ ഇന്ത്യക്ക് നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. 46-ാം ഓവറില്‍ ഇന്ത്യ 296 റണ്‍സിന് എല്ലാവരും പുറത്തായി.
ആർസിബിക്ക് തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടം; ഗുജറാത്തിനെ തകർത്ത് ബെംഗളൂരു വീണ്ടും ചാമ്പ്യന്മാർ!
നാലാം ഓവറില്‍ രോഹിത്തും ഏഴാം ഓവറില്‍ ഗില്ലും പുറത്തായത് ഇന്ത്യയെ പ്രതിരോധത്തിലാക്കി. ന്യൂസിലന്‍ഡിനായി ക്രിസ്റ്റ്യാന്‍ ക്ലാര്‍ക്ക്, സക്കാരി ഫൗള്‍ക്സ് എന്നിവര്‍ മികച്ച ബൗളിംഗ് കാഴ്ചവെച്ചു.


ഹാർദിക് പാണ്ഡ്യ ക്യാപ്റ്റൻ സ്ഥാനം ഒഴിയണം, പകരം രോഹിത് വരട്ടെ; മുംബൈ ഇന്ത്യൻസിനെതിരെ ആഞ്ഞടിച്ച് മനോജ് തിവാരി





