തിരുവനന്തപുരം : തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിര്‍ണായക നീക്കവുമായി സമുദായ നേതാക്കളായ വെള്ളാപ്പള്ളി നടേശനും ജി. സുകുമാരന്‍ നായരും . നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും കൈകോര്‍ത്ത് സതീശനെതിരെ രംഗത്തുവന്നത് കോണ്‍ഗ്രസിനുള്ളിലും യു.ഡി.എഫിലും വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്.
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നയിച്ച ജാഥയുടെ സമാപനത്തില്‍ വെള്ളാപ്പള്ളി നടേശനെതിരെ വി.ഡി. സതീശന്‍ നടത്തിയ പ്രസംഗമാണ് നിലവിലെ തര്‍ക്കങ്ങള്‍ക്ക് തുടക്കം. ഇതിന് പിന്നാലെ വെള്ളാപ്പള്ളി നടേശന്‍ ചങ്ങനാശ്ശേരിയിലെത്തി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തുകയും ഇരുവരും ഒരേസമയം സതീശനെതിരെ വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു.
സതീശന്റെ നിലപാടിനെച്ചൊല്ലി കോണ്‍ഗ്രസില്‍ രണ്ട് അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വര്‍ഗ്ഗീയതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നത് ജനപിന്തുണ വര്‍ദ്ധിപ്പിക്കുമെന്നും വി.എസ്. അച്യുതാനന്ദന് ലഭിച്ചതുപോലെയുള്ള പൊതുസ്വീകാര്യത സതീശന് ലഭിക്കുമെന്നും ഇവര്‍ വാദിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ ശൈലിയാണ് സതീശന്‍ പിന്തുടരുന്നതെന്നും ഇവര്‍ പറയുന്നു.
രണ്ട് വലിയ ഭൂരിപക്ഷ സമുദായ സംഘടനകളെ പിണക്കുന്നത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് ഇവര്‍ കരുതുന്നു. സമുദായ നേതാക്കളുമായി സൗഹൃദത്തില്‍ പോകണമെന്നാണ് ഇവരുടെ പക്ഷം. ഇക്കാര്യം ഇന്ന് കൊച്ചിയിലെത്തുന്ന രാഹുല്‍ ഗാന്ധിയെ ഇവര്‍ ധരിപ്പിച്ചേക്കും.
സമുദായ നേതാക്കളുടെ ഐക്യത്തിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മുമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ജി. സുകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ മന്ത്രി വി.എന്‍. വാസവന്‍ ഫോണ്‍ ചെയ്തത് ഇതിന് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. സതീശനെ ഒറ്റപ്പെടുത്തി ആക്രമിക്കാനാണ് സി.പി.എം ശ്രമമെന്നാണ് ആരോപണം.


നേമത്ത് മത്സരിക്കാന്‍ രാജീവ് ചന്ദ്രശേഖറിനെ അനുവദിക്കും; പാലക്കാട്ടെ മത്സരത്തിന് സുരേന്ദ്രന്; തൃശൂരിലേക്ക് മാറാന്‍ എംടി രമേശ്; ഒല്ലൂരില്‍ മുന്‍ മേയര്‍; പത്മജാ വേണുഗോപാല്‍ മത്സരിക്കുമോ? എല്ലാം ആര് എസ് എസ് തീരുമാനിക്കും; സുരേഷിന് സീറ്റ് നല്‍കില്ല; ബിജെപിയില്‍ ചര്‍ച്ച സജീവം
ശ്രീലേഖയ്ക്ക് ‘റെഡ് സിഗ്നല്‍’; വട്ടിയൂര്‍ക്കാവിലും വെട്ടി ആര്‍എസ്എസ്; ‘പോടാ പുല്ലേ’ പ്രയോഗം വിനയായി; ശ്രീലേഖയെ ഒരു സീറ്റിലും മത്സരിപ്പിക്കില്ലെന്ന് ആര്‍എസ്എസ്; രാജീവ് ചന്ദ്രശേഖറും പ്രതിസന്ധിയില്‍




