മുംബൈ : മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതിയായ ശ്രീകാന്ത് പങ്കാര്‍ക്കര്‍ മഹാരാഷ്ട്രയിലെ ജല്‍ന മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ വിജയിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പങ്കാര്‍ക്കര്‍ 2,621 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 13-ാം വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.
2,621 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം ജയിച്ചത്.ബി.ജെ.പി സ്ഥാനാര്‍ത്ഥി റാവുസാഹിബ് ധോബ്ലെയാണ് രണ്ടാം സ്ഥാനത്തെത്തിയത്. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ ശിവസേന വിഭാഗം ഈ വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.
കൊലക്കേസ് പ്രതി തിരഞ്ഞെടുക്കപ്പെട്ടതിനെതിരെ വലിയ രീതിയിലുള്ള രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ തനിക്കെതിരെ ഇതുവരെ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്നും നിയമനടപടികളുമായി സഹകരിക്കുമെന്നുമാണ് പങ്കാര്‍ക്കറുടെ നിലപാട്.
2017 സെപ്റ്റംബര്‍ 5-ന് ബംഗളൂരുവിലെ വീടിന് മുന്നില്‍ വെച്ചാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. 2018 ആഗസ്റ്റില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയാണ് പങ്കാര്‍ക്കറെ അറസ്റ്റ് ചെയ്തത്. യു.എ.പി.എ , സ്ഫോടകവസ്തു നിയമം തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.2024 സെപ്റ്റംബര്‍ നാലിനാണ് കര്‍ണാടക ഹൈക്കോടതി പങ്കാര്‍ക്കര്‍ക്ക് ജാമ്യം അനുവദിച്ചത്. ഇതിനുപിന്നാലെയാണ് അദ്ദേഹം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്.
ടിസിഎസില്‍ ലൈംഗികാതിക്രമവും മതപരിവര്‍ത്തന ശ്രമവും; ഐടി ഭീമനെ പ്രതിക്കൂട്ടിലാക്കി വനിതാ ജീവനക്കാരുടെ വെളിപ്പെടുത്തല്‍; വിവാദം പുതിയ തലത്തില്‍


നീറ്റ് പരീക്ഷ റദ്ദാക്കി; രാജ്യത്തെ ഞെട്ടിച്ച് ചോദ്യപേപ്പർ ചോർച്ച, അന്വേഷണം സിബിഐക്ക്





