തിരുവനന്തപുരം : കടുവയെ കിടുവ പിടിച്ചു. സംസ്ഥാന ഇന്റലിജന്‍സ് മേധാവി പി വിജയന് ഐ പി എസ് ന്റെ പേരില്‍ ആള് മാറാട്ടവും പണാപഹര രണ ശ്രമവും. അഡിഷണല്‍ ഡി ജി പി പി വിജയന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കഴിഞ്ഞ ഒന്‍പതാം തീയതി സൈബര്‍ പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ പ്രതിസ്ഥാനത്തു നാലു പേരാണുള്ളത്. പി വിജയന് ഐ പി എസ് എന്നപേരില്‍ ഫേസ്ബുക്ക് ഐ ഡി ഉപയോഗിക്കുന്ന രണ്ടു പേര്, 919707330142 എന്ന വാട്സ്ആപ്പ് നമ്പര്‍ ഉപയോഗിക്കുന്ന ആള്, പിന്റു യാദവ് എന്നിവരാണ് പ്രതിസ്ഥാനത്തുള്ളത്. സൈബര്‍ പോലീസ് സ്റ്റേഷനിലെ ഈ വര്‍ഷത്തെ ആദ്യത്തെ എഫ് ഐ ആറാണ് പി വിജയന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
തന്റെ പേരും ഔദ്യോഗിക പദവിയും പോലീസ് യൂണിഫോമിലുള്ള ഫോട്ടോയും ഉപയോഗിച്ച് യാഥാര്‍ഥ്യമെന്ന് തോന്നിപ്പിക്കുന്നവിധം വ്യാജ ഫേസ്ബുക്ക് ഐ ഡി കള്‍ നിര്‍മ്മിച്ചു അതുപയോഗിച്ച് മറ്റുള്ളവരില്‍നിന്നും രൂപ ആവശ്യപ്പെട്ടു ആള്‍മാറാട്ടം നടത്തി പറ്റിക്കണമെന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിച്ചെന്നായിരുന്നു അഡിഷണല്‍ ഡി ജി പി യുടെ മറുപടി.
നിതിന്‍ രാജിന്റെ മരണം: ലോണ്‍ ആപ്പ് മാഫിയയില്‍ ഒതുക്കാന്‍ നീക്കം; ജാതി വിവേചനം അന്വേഷിക്കില്ല; ഡോ റാം കേരളത്തിലെ സുരക്ഷിത കേന്ദ്രത്തില്‍?
കഴിഞ്ഞ ജനുവരി 8ന് മുന്‍പുള്ള ഏതോ ദിവസമാണ് തട്ടിപ്പിന് ശ്രമം നടക്കുന്നത്. പണം തട്ടിയെടുക്കാന്‍ യൂണിയന് ബാങ്കിന്റെ ഒരു അക്കൗണ്ടാണ് ഉപയോഗിച്ചിട്ടുള്ളത്.ഫേസ്ബുക്കില്‍ രണ്ടു വ്യാജപ്രൊഫയിലുകള് പി വിജയന്റെ പേരില്‍ തട്ടിപ്പുകാര്‍ ആരംഭിച്ചിരുന്നു.രണ്ടു ഐ ഡി കളിലുള്ള ഇവ രണ്ടില്‍നിന്നും പണംതട്ടാന്‍ ശ്രമം നടന്നിട്ടുണ്ട്. രണ്ടിലും വിജയന്റെ പേരും യൂണിഫോമിലുള്ള ചിത്രവും ഔദ്യോഗിക സ്ഥാനപ്പേരും ഉപയോഗിച്ചിട്ടുണ്ട്.ബി എന്‍ എസ് 319(2),336(3),340(2),3(5),ഐ ടി ആക്ട് 66സി, 66ഡി എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സൈബര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പി ബി വിനോദ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന് അവിടുത്തെതന്നെ മറ്റൊരു ഇന്‍സ്പെക്ടറായ എ സോമശേഖരന്‍ നായരാണ്.സംസ്ഥാന ഇന്റലിജന്‍സ് മേധാവിയും അഡിഷണല്‍ ഡി ജി പി യുമായ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ പേരില്‍ തട്ടിപ്പ് നടത്താനുള്ള ശ്രമം പോലീസ് വൃത്തങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.


കേരളത്തിലെ ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പന്; ജനവാസമേഖലയില്‍ ഇറങ്ങുന്ന ചില്ലിക്കൊമ്പന് നാട്ടുകാര്‍ക്ക് കാര്യമായി പ്രശ്നങ്ങളോ പ്രയാസമോ സൃഷ്ടിക്കാറില്ല; നെല്ലിയാമ്പതിക്കാര്‍ക്ക് പ്രിയങ്കരന്‍; ‘ചില്ലിക്കൊമ്പന്’ കനാലില്‍ വീണു ചരിഞ്ഞു; ഈറത്തണ്ട് പോലെയുള്ള കൊമ്പഴക് ഇനി ഓര്‍മ്മ





