തിരുവനന്തപുരം : മാധ്യമങ്ങളോട് സംസാരിക്കവെ എല്‍.ഡി.എഫ് സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കെ.എം. മാണി സ്മാരകം, ഐഷ പോറ്റിയുടെ കോണ്‍ഗ്രസ് പ്രവേശനം, ശബരിമല സ്വര്‍ണ്ണക്കൊള്ള തുടങ്ങിയ വിഷയങ്ങളിലാണ് അദ്ദേഹം സിപിഎമ്മിനെ കടന്നാക്രമിച്ചത്.
കെ.എം. മാണിക്ക് സ്മാരകം പണിയാന്‍ സര്‍ക്കാര്‍ സ്ഥലം അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നതായി സതീശന് പറഞ്ഞു.മാണി സാര്‍ ജീവിച്ചിരുന്നപ്പോള്‍ ‘നരകത്തീയില്‍ വെന്ത് മരിക്കട്ടെ’ എന്ന് ശപിച്ച സി.പി.എം നേതാക്കള്‍ തന്നെ ഇപ്പോള്‍ സ്മാരകത്തിന് സ്ഥലം നല്‍കുന്നത് വിരോധാഭാസമാണ്.
വര്‍ഷങ്ങളായി നല്‍കാതിരുന്ന സ്ഥലം ഇപ്പോള്‍ അനുവദിക്കാന്‍ യു.ഡി.എഫ് സമ്മര്‍ദ്ദം നിമിത്തമായതില്‍ സന്തോഷമുണ്ട്.മുന്‍ സി.പി.ഐ.എം എം.എല്‍.എ ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് സി.പി.എം നടത്തുന്ന സൈബര്‍ ആക്രമണങ്ങളെ അദ്ദേഹം വിമര്‍ശിച്ചു.
ബി.ജെ.പിയിലേക്ക് പോയപ്പോള്‍ ഇല്ലാത്ത സങ്കടം: സി.പി.എം നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ ഉണ്ടാകാത്ത സങ്കടമാണ് ഐഷ പോറ്റി കോണ്‍ഗ്രസിലേക്ക് വന്നപ്പോള്‍ അവര്‍ക്ക്.പിതാവ് മരിച്ച് ദുഃഖത്തിലിരിക്കുന്ന ഷാനിമോള്‍ ഉസ്മാന് സി.പി.എമ്മിലേക്ക് ചേരുമെന്ന വ്യാജവാര്‍ത്ത എ.കെ.ജി സെന്ററില്‍ ഇരിക്കുന്നവരാണ് പടച്ചുവിടുന്നത്. ഐഷ പോറ്റി പോയതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഇത്തരത്തിലുള്ള തരംതാഴ്ന്ന പ്രചാരണം നടത്തുന്നത് ലജ്ജാകരമാണ്.
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള മറച്ചുവെക്കാന്‍ സി.പി.എം ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.50 വര്‍ഷം മുന്‍പുള്ള കാര്യം അന്വേഷിച്ചാലും ഇപ്പോള്‍ നടന്ന സ്വര്‍ണ്ണക്കൊള്ള ഇല്ലാതാകില്ല. സോണിയ ഗാന്ധിയുടെ പേര് വരെ ഇതിലേക്ക് വലിച്ചിഴച്ചു. അയ്യപ്പന്റെ സ്വര്‍ണ്ണം കവര്‍ന്ന സി.പി.എം അനുഭാവികളായ ജീവനക്കാരെയും നേതാക്കളെയും മുഖ്യമന്ത്രിയുടെ ഓഫീസും പാര്‍ട്ടിയും സംരക്ഷിക്കുകയാണെന്നും കോടതി ഇടപെട്ടതുകൊണ്ടാണ് അറസ്റ്റ് നടന്നതെന്നും സതീശന് പറഞ്ഞു. യു.ഡി.എഫിന്റെ കരുത്തും മുന്നണി വിപുലീകരണവും
യു.ഡി.എഫ് ദുര്‍ബലമാണെന്ന പ്രചാരണം ശത്രുക്കള്‍ക്ക് മാത്രമുള്ളതാണ്.തിരഞ്ഞെടുപ്പിന് മുന്‍പ് യു.ഡി.എഫിന്റെ അടിത്തറ വിപുലീകരിക്കും. എല്‍.ഡി.എഫില്‍ നിന്നും എന്‍.ഡി.എയില്‍ നിന്നും പാര്‍ട്ടികളും വ്യക്തികളും വരും. അത് കേരള കോണ്‍ഗ്രസ് ആണെന്ന് തങ്ങള്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പത്ത് വര്‍ഷത്തെ ഭരണത്തിന് ഒടുവില്‍ എല്‍.ഡി.എഫ് തകരുകയാണ്. എന്നാല്‍ യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്നു.


സതീശനെതിരെ എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും! കോണ്‍ഗ്രസില്‍ ആശങ്ക; വര്‍ഗ്ഗീയതയ്ക്കെതിരെയുള്ള പോരാട്ടമെന്ന് സതീശന്; രാഹുല്‍ ഗാന്ധി ഇന്ന് കൊച്ചിയില്‍
ഇനി 23 ദിവസം മാത്രം; കേരളം ഏപ്രില്‍ 9-ന് വിധിയെഴുതും; ജനവിധി മെയ് 4-ന്; സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ നെട്ടോട്ടമോടി മുന്നണികള്‍; പത്രിക നല്കാന് ഇനി വെറും 8 നാള് മാത്രം





