ട്രംപിന്റെ തീരുവയെ മറികടക്കാന്‍ ഇന്ത്യ! അമേരിക്കയെ കൈവിട്ട് പുതിയ വിപണികള്‍ തേടി ഇന്ത്യന്‍ കമ്പനികള്‍; ചൈനയിലേക്കും യുഎഇയിലേക്കും കയറ്റുമതി കുതിക്കുന്നു

ന്യൂഡല്‍ഹി : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന വ്യാപാര തീരുവയെ മറികടക്കാന്‍ ഇന്ത്യ പുതിയ വിപണികള്‍ തേടുന്നു. യുഎസ് വിപണിയിലെ തിരിച്ചടി നേരിടാന്‍ ചൈന, യുഎഇ, സൗദി അറേബ്യ തുടങ്ങി 12-ഓളം രാജ്യങ്ങളിലേക്ക് കയറ്റുമതി വര്‍ധിപ്പിക്കാനാണ് ഇന്ത്യയുടെ നീക്കം.

അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. ഇളാര സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ട് പ്രകാരം മുന്‍പ് ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 22.5% അമേരിക്കയിലേക്കായിരുന്നു. ഇപ്പോഴത് 17.8% ആയി കുറഞ്ഞു.

വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, സമുദ്രോത്പന്നങ്ങള്‍ തുടങ്ങിയ തൊഴില്‍ കേന്ദ്രീകൃതമായ മേഖലകളിലാണ് യുഎസ് തീരുവ ഏറ്റവും കൂടുതല്‍ ആഘാതം സൃഷ്ടിച്ചത്.അമേരിക്കയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ ഇന്ത്യ മറ്റ് രാജ്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു.

യുഎഇ, ചൈന, സൗദി അറേബ്യ, സ്‌പെയിന്‍, മലേഷ്യ, ഹോങ്കോങ്, ജര്‍മ്മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കയറ്റുമതി വര്‍ധിച്ചത്. നെതര്‍ലന്‍ഡ്സ്, യുകെ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയില്‍ കുറവുണ്ടായത്

യുഎസ് തീരുവയ്ക്കിടയിലും ചില മേഖലകളില്‍ വളര്‍ച്ചയുണ്ടെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ വ്യക്തമാക്കി.ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ യുഎസിലേക്ക് 6,588 കോടി ഡോളറിന്റെ കയറ്റുമതി നടന്നു. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ആകെ കയറ്റുമതിയില്‍ 5% വരെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.