തൃശൂര്‍ : തൃശൂരിലെ സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയില്‍ നിന്നുള്ള വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫെയ്സ് ബുക്കില്‍ പങ്ക് വച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സൂപ്പര്‍ഹിറ്റ് ചിത്രം സര്‍വം മായ സിനിമയിലൂടെ പ്രശസ്തയായ റിയ ഷിബുവുമായി മന്ത്രി പങ്കുവെച്ച ചിത്രമാണ് വിമര്‍ശനത്തിന് കാരണമായത്.
‘ഡെലുലു വുമൊത്ത്…’ എന്ന ക്യാപ്ഷനോടെയാണ് റിയ ഷിബുവുമായുള്ള ചിത്രം മന്ത്രി പങ്കുവെച്ചത്. ചിത്രത്തില്‍ റിയയ്ക്ക് പിന്നിലായി യാതൊരു പരിഗണനയും ലഭിക്കാത്ത രീതിയില്‍ ഫുട്ബോള്‍ ഇതിഹാസം ഐ.എം. വിജയന് ഇരിക്കുന്നത് കാണാമായിരുന്നു. ഇതാണ് കായിക പ്രേമികളെയും സോഷ്യല്‍ മീഡിയയെയും ചൊടിപ്പിച്ചത്.
രാജ്യത്തിന്റെ എക്കാലത്തെയും വലിയ ഇതിഹാസമായ വിജയനെ ഒരു പശ്ചാത്തല ചിത്രമാക്കി മാറ്റിയത് അദ്ദേഹത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് പലരും കമന്റ് ചെയ്തു. ‘ഇന്നലെ വന്ന നടി മുന്നിലും, ഇതിഹാസം പിന്നിലുമോ?’ എന്നായിരുന്നു ഭൂരിഭാഗം പേരുടെയും ചോദ്യം.
നടൻ സിദ്ദീഖ് ഷാർജയിലേക്ക്! കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ പാസ്പോർട്ട് തിരികെ നൽകി കോടതി; ‘രാജകീയം’ ഷോയിൽ പങ്കെടുക്കാൻ അനുമതി
വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാകേണ്ടത് കഠിനാധ്വാനത്തിലൂടെ ഉയരങ്ങള്‍ കീഴടക്കിയ വിജയനെപ്പോലുള്ളവരാണെന്ന് പലരും ചൂണ്ടിക്കാട്ടി. ഒരു സിനിമ ഹിറ്റായതുകൊണ്ട് മാത്രം ഒരാള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നത് ശരിയല്ലെന്നും, ഭരണ തലപ്പത്ത് ഇരിക്കുന്നവര്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
എന്നാല്‍, മന്ത്രിയെ പിന്തുണച്ചും ചിലര്‍ രംഗത്തെത്തി.പരിപാടിയിലെ ഔദ്യോഗിക ‘ചീഫ് ഗസ്റ്റ്’ എന്ന നിലയിലാണ് റിയയ്ക്ക് മുന്‍ഗണന നല്‍കിയതെന്നും, ട്രെന്‍ഡിനനുസരിച്ച് പുതിയ ആളുകള്‍ക്ക് പ്രാധാന്യം ലഭിക്കുന്നത് പ്രകൃതി നിയമമാണെന്നും ഇവര്‍ വാദിക്കുന്നു. ഐ.എം. വിജയന് മുന്‍പ് പല പരിപാടികളിലും മുഖ്യാതിഥിയായിട്ടുള്ള കാര്യവും ഇവര്‍ ഓര്‍മ്മിപ്പിച്ചു.


കുറ്റ്യാടി മുതൽ തൃത്താല വരെ; നേരിയ ഭൂരിപക്ഷത്തിന് നഷ്ടമായ മണ്ഡലങ്ങളിൽ യുഡിഎഫ് തന്ത്രം





