ടെഹ്റാന് : ഇറാനില്‍ ഭരണകൂടവിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടയില്‍ ആശങ്കയുയര്‍ത്തി ഇറാന് തങ്ങളുടെ വ്യോമപാത ഭാഗികമായി അടച്ചു. അമേരിക്കന്‍ ആക്രമണം ഏതുനിമിഷവും ഉണ്ടായേക്കാമെന്ന ഭീതിയിലാണ് ഈ തന്ത്രപരമായ നീക്കം.
സുരക്ഷാ കാരണങ്ങളാല്‍ ഇറാന്റെ വ്യോമപാത അടച്ചതോടെ ആഗോള വിമാന സര്‍വീസുകള്‍ താറുമാറായി. ഇന്‍ഡിഗോ, ലുഫ്താന്‍സ, എയര്‍ ഇന്ത്യ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികള്‍ ഇറാന്റെ ആകാശപാത ഒഴിവാക്കിയാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.
പാത മാറ്റുന്നത് യാത്രാസമയം കൂടുന്നതിനും വിമാനങ്ങള്‍ വൈകുന്നതിനും കാരണമാകുമെന്ന് കമ്പനികള്‍ അറിയിച്ചു. അന്താരാഷ്ട്ര യാത്രക്കാര്‍ വെബ്സൈറ്റ് വഴി വിവരങ്ങള്‍ ഉറപ്പാക്കാന്‍ നിര്‍ദ്ദേശമുണ്ട്.
ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്താബ ഖമനേയിയെ തിരഞ്ഞെടുത്തു
ഇന്ത്യക്കാര്‍ മടങ്ങാന്‍ നിര്‍ദ്ദേശം
ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്ത് എത്രയും വേഗം രാജ്യം വിടാന്‍ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്കി. പ്രക്ഷോഭ സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും എംബസിയുമായി നിരന്തരമായി ബന്ധപ്പെടണമെന്നും നിര്‍ദ്ദേശമുണ്ട്. ബ്രിട്ടന് തങ്ങളുടെ ടെഹ്റാനിലെ എംബസി താല്‍ക്കാലികമായി അടച്ചുപൂട്ടി.
യുഎസ് തങ്ങളുടെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചതോടെ ഒരു വലിയ ആക്രമണം പ്രതീക്ഷിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇറാന്റെ പരമാധികാരത്തിന് മേല്‍ കൈകടത്തിയാല്‍ ഖത്തറിലെയും യുഎഇയിലെയും അമേരിക്കന്‍ താവളങ്ങള്‍ക്ക് നേരെ തിരിച്ചടി നല്‍കുമെന്ന് ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി മുന്നറിയിപ്പ് നല്കി.
ഇറാനിലെ സായുധ കലാപം അടിച്ചമര്‍ത്തിയെന്ന് ഭരണകൂടം അവകാശപ്പെടുമ്പോഴും, പ്രക്ഷോഭങ്ങളില്‍ ഇതിനകം 3,000-ത്തോളം പേര് കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്കുകള്‍. എന്നാല്‍ പ്രക്ഷോഭകര്‍ക്ക് നേരെ കൊലപാതകങ്ങള്‍ നടക്കുന്നത് ഇറാന് നിര്‍ത്തിയെന്ന് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു.


ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു





