തടവുകാർക്ക് ‘ലോട്ടറി’! ജയിൽ കൂലിയിൽ പത്തിരട്ടി വർദ്ധന; ഇനി ദിവസം 620 രൂപ വരെ സമ്പാദിക്കാം

തിരുവനന്തപുരം : സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാരുടെ പ്രതിദിന വേതനത്തില്‍ വന്‍ വര്‍ധനവ്,  തടവുകാരെ സ്വയംപര്യാപ്തരാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നടപടി.പുതുക്കിയ വേതന നിരക്കുകള്‍ പ്രകാരം സ്‌കില്‍ഡ് വര്‍ക്കേഴ്‌സിന് 152 രൂപയില്‍ നിന്ന് 620 രൂപയും സെമി സ്‌കില്‍ഡ് വര്‍ക്കേഴ്‌സിന് 127 രൂപയില്‍ നിന്ന്് 560 രൂപയും അണ്‍ സ്‌കില്‍ഡ് വര്‍ക്കേഴ്‌സിന് 63 രൂപയില്‍ നിന്നും 530 രൂപയുമാണ് വര്‍ധനവുണ്ടായിരിക്കുന്നത്.

സംസ്ഥാനത്തെ നാല് സെന്‍ട്രല്‍ ജയിലുകളിലെ ശിക്ഷാ തടവുകാര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ഏകദേശം 3,000-ത്തിലധികം തടവുകാര്‍ക്ക് ഈ വേതന വര്‍ദ്ധനവിന്റെ ഗുണം ലഭിക്കും. 2018-ലാണ് ഇതിന് മുന്‍പ് വേതനം വര്‍ദ്ധിപ്പിച്ചത്. ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയൊരു തുക ഒറ്റയടിക്ക് വര്‍ദ്ധിപ്പിക്കുന്നത്.

തമിഴ്നാട്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ ജയില്‍ വേതനവുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ ഇത് വളരെ കുറവാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ ഈ നടപടി. വര്‍ധനവിനെതിരെ വ്യാപക പ്രതിഷേധമാണുണ്ടയാരിക്കുന്നത്. 7 വര്‍ഷത്തിന് ശേഷം ആഭ്യന്തര വകുപ്പ് നടപ്പിലാക്കിയ ഈ വര്‍ദ്ധനവ്, സാധാരണ തൊഴിലാളികളുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും വേതനത്തേക്കാള്‍ വളരെ കൂടുതലാണെന്നതാണ് പ്രധാന വിമര്‍ശനം. സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം തടവുകാരുടെ വേതനത്തില്‍ 10 മടങ്ങ് വര്‍ദ്ധനവാണ് ഉണ്ടായത്.

ഇതനുസരിച്ച്, കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ലഭിക്കുന്ന പ്രതിദിന കൂലി രൂപ 369 മാത്രമാണ്. അതായത്, ജയിലിലെ ഒരു അവിദഗ്ധ തൊഴിലാളിയേക്കാള്‍ രൂപ 161 കുറവാണ് സാധാരണക്കാരനായ ഒരു തൊഴിലുറപ്പ് തൊഴിലാളിക്ക് ലഭിക്കുന്നത്. വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മിനിമം വേതന നിരക്കുമായി താരതമ്യം ചെയ്യുമ്പോഴും ജയില്‍ വേതനം വളരെ മുന്നിലാണ്,

കുറ്റവാളികള്‍ക്ക് മികച്ച വേതനം നല്‍കുന്നത് കുറ്റകൃത്യങ്ങളെ നിസ്സാരവല്‍ക്കരിക്കാന്‍ ഇടയാക്കുമെന്ന് കെ.സി.ബി.സി അടക്കമുള്ള സംഘടനകള്‍ ആരോപിച്ചു. ജയില്‍ ചപ്പാത്തി യൂണിറ്റുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇത്രയും ഉയര്‍ന്ന വേതനം നല്‍കേണ്ടി വരുന്നത് ആ യൂണിറ്റുകളുടെ ലാഭക്ഷമതയെ ബാധിക്കുമെന്നും ആശങ്കയുണ്ട്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.