തിരുവനന്തപുരം : മുതിര്‍ന്ന സി.പി.ഐ.എം നേതാവും മുന്‍ എം.എല്‍.എയുമായ ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ വേദിയില്‍ വെച്ചാണ് അവര്‍ യു.ഡി.എഫ് അംഗത്വം സ്വീകരിച്ചത്.പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഐഷ പോറ്റിയെ ഷാളണിയിച്ച് സ്വീകരിച്ചു.
‘മറ്റ് പദവികൾ മന്ത്രിസ്ഥാനത്തിന് പകരമാകില്ല’; വിട്ടുവീഴ്ചക്കില്ലെന്ന കർശന നിലപാടുമായി മോൻസ് ജോസഫ്
ഇന്ന് രാവിലെ മാധ്യമങ്ങളോട് സംസാരിക്കവെ, ‘വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കുള്ളില്‍ രാഷ്ട്രീയ വിസ്മയം സംഭവിക്കുമെന്നും എല്‍.ഡി.എഫില്‍ നിന്ന് പ്രമുഖര്‍ യു.ഡി.എഫിലേക്ക് വരുമെന്നും’ വി.ഡി. സതീശന് പറഞ്ഞിരുന്നു. ഐഷ പോറ്റിയുടെ കടന്നുവരവോടെ അദ്ദേഹം സൂചിപ്പിച്ച ആ രാഷ്ട്രീയ നീക്കം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.
കൊട്ടാരക്കരയില്‍ നിന്ന് മൂന്ന് തവണ എം.എല്‍.എയായിരുന്ന ഐഷ പോറ്റി സി.പി.ഐ.എമ്മിന്റെ ഉറച്ച വനിതാ മുഖമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് അവര്‍ പാര്‍ട്ടി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സി.പി.ഐ.എമ്മിന്റെ ശക്തികേന്ദ്രത്തില്‍ നിന്നുള്ള ഈ കൊഴിഞ്ഞുപോക്ക് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വലിയ പ്രതിസന്ധിയുണ്ടാക്കും.
ഐഷ പോറ്റി കോണ്‍ഗ്രസിലേക്ക് വന്നതോടെ കൊട്ടാരക്കര മണ്ഡലത്തിലും കൊല്ലം ജില്ലയിലും യു.ഡി.എഫിന് വലിയ ആവേശം ലഭിക്കും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.


‘ഉമ്മന്‍ ചാണ്ടി എന്നെ ചതിച്ചു, എന്റെ മക്കളെ വേര്‍പിരിച്ചു!’; ചാണ്ടി ഉമ്മനെതിരെ പൊട്ടിത്തെറിച്ച് ഗണേഷ് കുമാര്‍; വായില്‍ വിരലിട്ടാല്‍ കടിക്കും, മൗനം പാലിക്കുന്നത് മാന്യത കൊണ്ട്




