കൊച്ചി: സിനിമയെ വെല്ലുന്ന ജാഗ്രതയുമായി കേരള പോലീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ ഇടപെടലിലൂടെ രക്ഷപെട്ടത് 21 പിഞ്ചുകുഞ്ഞുങ്ങളുടെ ജീവിതം. ഒഡീഷയില്‍ ഒരു കേസന്വേഷണത്തിന് പോയി മടങ്ങുകയായിരുന്ന എറണാകുളം റൂറല്‍ ജില്ലയിലെ സി.പി.ഒമാരായ ടി.എസ് സുബീഷ്, കെ.എം മജീഷ്, പി.എസ് സുജിത്ത് ലാല്‍ എന്നിവരാണ് ഈ വന്‍ കുട്ടി കടത്ത് റാക്കറ്റിന്റെ വിവരങ്ങള്‍ പുറംലോകത്തെത്തിച്ചത്.
ഭുവനേശ്വറില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട വിവേക് എക്‌സ്പ്രസ്സിലായിരുന്നു ഈ മൂവര്‍ സംഘത്തിന്റെ യാത്ര. യാത്രയ്ക്കിടെ തങ്ങളുടെ തൊട്ടടുത്ത സീറ്റിലിരുന്ന 10-നും 14-നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ പെരുമാറ്റമാണ് പോലീസുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ട്രെയിനില്‍ വില്‍ക്കാന്‍ കൊണ്ടുവരുന്ന ഭക്ഷണ സാധനങ്ങള്‍ കുട്ടികള്‍ അവരവരുടെ പോക്കറ്റില്‍ നിന്നും പണമെടുത്ത് വാങ്ങുന്നത് കണ്ടതോടെ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. സാധാരണ കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളോ ബന്ധുക്കളോ ഉണ്ടെങ്കില്‍ പണം നല്‍കുന്നത് അവരായിരിക്കും. ഇവിടെ കുട്ടികള്‍ തന്നെ സ്വന്തമായി പണം നല്‍കുന്നത് കണ്ടതോടെ അവര്‍ക്കൊപ്പം ആരുമില്ലെന്ന് പോലീസിന് ഉറപ്പായി.
തുടര്‍ന്ന് കുട്ടികളോട് സൗഹൃദ സംഭാഷണത്തിലൂടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് ട്രെയിനിന്റെ പല ബോഗികളിലായി കൂടുതല്‍ കുട്ടികള്‍ ഉണ്ടെന്നും അവരെല്ലാം പാലക്കാട് ഇറങ്ങാനാണ് പദ്ധതിയെന്നും മനസ്സിലാക്കിയത്. ബിഹാറില്‍ നിന്നുള്ള ഈ കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ലെന്നും രണ്ട് പേര്‍ മാത്രമാണ് ഇവര്‍ക്കൊപ്പമുള്ളതെന്നും അറിഞ്ഞതോടെ ഉദ്യോഗസ്ഥര്‍ ഉടന്‍ നടപടിയിലേക്ക് കടന്നു. കുട്ടികളുടെയും കൂടെയുണ്ടായിരുന്നവരുടെയും ഫോട്ടോ എറണാകുളം റൂറല്‍ എസ്.എസ്.ബിയിലെ എസ്.ഐ ഷാനിന് കൈമാറി. ഷാന്‍ ഉടന്‍ തന്നെ പാലക്കാട് റെയില്‍വേ പോലീസുമായി ബന്ധപ്പെട്ടു.
ജനുവരി 11-ന് ട്രെയിന്‍ പാലക്കാട് സ്റ്റേഷനിലെത്തിയപ്പോള്‍ പോലീസ് സംഘം പാഞ്ഞെത്തുകയും പരിശോധന നടത്തുകയും ചെയ്തു. കൂടെയുണ്ടായിരുന്നവരുടെ രേഖകളില്‍ കൃത്യതയില്ലാത്തതും മൊഴികളിലെ വൈരുദ്ധ്യവും കണ്ടതോടെ പോലീസ് ഇവരെ തടഞ്ഞുവെച്ചു. നിലവില്‍ 21 കുട്ടികളെയും സുരക്ഷിതമായി ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. മലയാളി പോലീസുകാരുടെ നിരീക്ഷണ പാടവം ഇല്ലായിരുന്നെങ്കില്‍ ആ 21 കുരുന്നുകളും എവിടെയോ വില്‍ക്കപ്പെടുമായിരുന്നു.
രേഖകളില്ലാതെ പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍ കണ്ടെത്തിയ ബിഹാര്‍ ഗഞ്ച് ജില്ലയില്‍നിന്നുള്ള 21 കുട്ടികളെ കോഴിക്കോട് ശിശുക്ഷേമ സമിതി യൂണിറ്റിന് കൈമാറി. പാലക്കാട് ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ എം സേതുമാധവന്റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പരിശോധന പൂര്‍ത്തിയാക്കിയശേഷമാണ് കൈമാറിയത്. കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കി, ആധാര്‍ കാര്‍ഡ് അടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ചു.
കോഴിക്കോട് പ്രവര്‍ത്തിക്കുന്ന പഠനശാലയെക്കുറിച്ചും വിവരങ്ങള്‍ ശേഖരിച്ചശേഷമാണ് കുട്ടികളെ കൈമാറിയത്. പ്രാഥമിക അന്വേഷണത്തില്‍ മനുഷ്യക്കടത്ത് ബന്ധം കണ്ടെത്തിയിട്ടില്ല. കുട്ടികളുടെ കൈയില്‍ നിലവിലെ സ്‌കൂളിലെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ല. വിഷയത്തില്‍ വ്യക്തത വരുന്നതുവരെ ശിശുക്ഷേമ സമിതി കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തില്‍ ഇവരെ പാര്‍പ്പിക്കും. വിവരങ്ങള്‍ ലഭിച്ചശേഷം മാത്രമേ കോഴിക്കോട്ടെ പഠന കേന്ദ്രത്തിലേക്ക് അയക്കൂ.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
അവസാന ദിനം പ്രളയ ബോംബും ഡാഷ് മോനെ വിളിയും….. ഇനി നിശബ്ദതയുടെ മണിക്കൂറുകള്‍: കേരളം ആരുടെ കൂടെ?
അവസാന ദിനം പ്രളയ ബോംബും ഡാഷ് മോനെ വിളിയും….. ഇനി നിശബ്ദതയുടെ മണിക്കൂറുകള്‍: കേരളം ആരുടെ കൂടെ?







