ഉഴവൂര്‍ : ഉഴവൂരില്‍ സ്കൂട്ടര്‍ മറിഞ്ഞതിനെത്തുടര്‍ന്ന് അബദ്ധത്തില്‍ തോക്കുപൊട്ടി അഭിഭഷകന് ദാരുണാന്ത്യം. ഉഴവൂര്‍ ഓക്കാട്ട് അഡ്വ. ജോബി ജോസഫ് (56) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെ പയസ്മൗണ്ട് ഭാഗത്തായിരുന്നു അപകടം.
ലൈസന്‍സുള്ള തോക്കുമായി സ്ഥിരമായി നായാട്ടിന് പോകാറുള്ള ജോബി, തിങ്കളാഴ്ച രാത്രിയും തോക്ക് നിറച്ച് സ്കൂട്ടറില്‍ പുറപ്പെടുകയായിരുന്നു. പയസ്മൗണ്ടിന് സമീപത്തെ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. ഈ ആഘാതത്തില്‍ കൈവശമിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടുകയും വെടിയുണ്ട ജോബിയുടെ ചെവിയുടെ വശത്തിലൂടെ തലയിലേക്ക് തുളച്ചുകയറുകയും ചെയ്തു.
വെടിയൊച്ച കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ജോബിയെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വെടിയേറ്റ നിമിഷം തന്നെ മരണം സംഭവിച്ചതായാണ് പോലീസ് നിഗമനം. കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.


‘ഡാഷ് മോനെ രേവന്താ..’; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് പിണറായിയുടെ മറുപടി! കണ്ണൂരില്‍ കടുപ്പിച്ച് മുഖ്യമന്ത്രി; ജി. സുധാകരനെതിരെയും കടുത്ത വിമര്‍ശനം
കേന്ദ്ര സര്‍ക്കാരിനെതിരായ രൂക്ഷവിമര്‍ശനങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വായിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന് തുടക്കമായി





