സമരവേദിയിലും അതിജീവിതയെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി! പിണറായി കയ്യിലേന്തിയ ആ കപ്പില്‍ അതിജീവിതയുടെ വാചകങ്ങളായ ‘ Love you to moon and back’, വൈകാരികമായി പ്രതികരിച്ച് അതിജീവിത

തിരുവനന്തപുരം : തിരുവനന്തപുരം പാളയത്ത് നടന്ന എല്‍.ഡി.എഫ് സത്യാഗ്രഹ സമരവേദിയില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘Love you to moon and back’ എന്നെഴുതിയ ചായക്കപ്പ് ഉപയോഗിച്ചാണ് മുഖ്യമന്ത്രി തന്റെ നിലപാട് ഉയര്‍ത്തിപ്പിടിച്ചത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായതിന് പിന്നാലെ അതിജീവിത ഫേസ്ബുക്കില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പിലെ അവസാന വരികളായിരുന്നു ഇത്. തന്റെ ഗര്‍ഭസ്ഥ ശിശുവായിരുന്ന ‘കുഞ്ഞാറ്റയോട്’ ‘അമ്മ നിന്നെ ചന്ദ്രനോളവും അതിനപ്പുറവും സ്‌നേഹിക്കുന്നു’ (Love you to the moon and back) എന്ന് അവര്‍ കുറിച്ചിരുന്നു. ഇതേ വാചകമുള്ള കപ്പ് സമരവേദിയില്‍ മുഖ്യമന്ത്രി ഉപയോഗിച്ചത് അതിജീവിതയോടുള്ള പരസ്യമായ പിന്തുണയായിട്ടാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

മുഖ്യമന്ത്രിയുടെ ഈ നീക്കത്തോട് വൈകാരികമായാണ് അതിജീവിത പ്രതികരിച്ചത്. ‘ആ കപ്പിലെ വാചകങ്ങള്‍ക്ക് എന്റെ ഉള്ളില്‍ നിന്ന് അടര്‍ത്തി മാറ്റപ്പെട്ട ജീവന്റെ തുടിപ്പുണ്ട്’ എന്ന് അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. തന്റെ നിലവിളിക്ക് ഒടുവില്‍ ഉത്തരം ലഭിച്ചുവെന്നും മാലാഖക്കുഞ്ഞുങ്ങള്‍ സ്വര്‍ഗ്ഗത്തിലിരുന്ന് തന്നോട് ക്ഷമിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ, പത്തനംതിട്ട ജില്ലാ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിനെ നാളെ നേരിട്ട് ഹാജരാക്കാന്‍ തിരുവല്ല കോടതി ഉത്തരവിട്ടു.കേസില്‍ കൂടുതല്‍ തെളിവെടുപ്പിനായി രാഹുലിനെ 7 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കസ്റ്റഡി ലഭിച്ചാല്‍ രാഹുലിനെ കെ.പി.എം ഹോട്ടലിലും മറ്റും എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് എസ്.ഐ.ടിയുടെ നീക്കം.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.