മാവേലിക്കര: രാഷ്ട്രീയ കേരളം അലയടിപ്പിച്ച പീഡനപരമ്പരകളിൽ ഒടുവിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ. മൂന്നാമത്തെ പീഡനക്കേസിൽ അറസ്റ്റിലായ രാഹുലിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്കാണ് മാറ്റുക.
ഇമെയിൽ വഴി പോലീസിന് ലഭിച്ച പുതിയ പരാതിയിലാണ് രാഹുലിനെ പാലക്കാട് വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഈ മൂന്നാം കേസിലും രാഹുലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്.
പുതിയ പരാതിയിൽ പറയുന്നത് വല്ലാതെ ഞെട്ടിക്കുന്നതാണ്. ലൈംഗിക പീഡനത്തിന് പുറമെ, ക്രൂരമായ ശാരീരിക ഉപദ്രവം, എംഎൽഎ എന്ന നിലയിൽ സ്വാധീനം ഉപയോഗിച്ച് പണം തട്ടിയെടുത്തത്, ഗർഭിണിയായ പരാതിക്കാരിയെ ഭീഷണിപ്പെടുത്തി നിർബന്ധിത ഗർഭച്ഛിദ്രം നടത്തിയത് — ഇതെല്ലാം പരാതിയിൽ പറഞ്ഞിട്ടുണ്ട്.
ഇംഗ്ലണ്ടിനെ ‘സഞ്ജു’ തകര്‍ത്തു; ബേത്തല്‍ ഞെട്ടിച്ചു, ബുംറ തീര്‍ത്തു; ഇന്ത്യ ലോകകപ്പ് ഫൈനലില്‍
ചാനൽ ചർച്ചകളിൽ ‘ജെന്റിൽമാൻ’ എന്ന് കാണിച്ചിരുന്ന രാഹുലിന്റെ ഇമേജ് ഈ കേസുകൾ കൊണ്ടു തകർന്നിരിക്കുകയാണ്. ഇനി കോടതി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിടുമോ എന്നത് അടുത്ത ദിവസങ്ങളിൽ അറിയാം. വിദേശത്ത് നിന്നുള്ള പരാതിക്കാരി ഈ കേസിൽ എത്തുന്നത് രാഹുലിന്റെ നിയമക്കുരുക്ക് കൂടുതൽ കടുപ്പിക്കും.


“ഇതുമതി കേരളമേ!”; ടിപിയുടെ രക്തസാക്ഷി ദിനത്തിൽ വികാരാധീനയായി കെ.കെ. രമ





