പത്തനംതിട്ട: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂട്ടാന്‍ കാനഡയില്‍ നിന്ന് യുവതി തൊടുത്തത് കൃത്യമായ ലക്ഷ്യമുള്ള അമ്പുകള്‍. ബലാത്സംഗം മുതല്‍ ഗര്‍ഭഛിദ്രം വരെ നീളുന്ന ആരോപണങ്ങളില്‍ രാഹുല്‍ പ്രതിരോധത്തിലാകുന്നത് യുവതിയുടെ പക്കലുള്ള ഡിജിറ്റല്‍ തെളിവുകള്‍ നിരത്തിയാണ്. ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് യുവതി തയ്യാറായെങ്കിലും രാഹുല്‍ സാമ്പിള്‍ നല്കാന് മടിച്ച് പിന്മാറിയതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചതോടെയാണ് അര്‍ദ്ധരാത്രിയില്‍ ആ നാടകീയ അറസ്റ്റ് അരങ്ങേറിയത്.
പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ വിവരം അറിയിച്ച യുവതിയോട് രാഹുല്‍ അസഭ്യം പറയുകയും കുഞ്ഞ് തന്റേതല്ലെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തെന്നാണ് മൊഴി. ഇതില്‍ മനംനൊന്ത് സത്യം തെളിയിക്കാന്‍ ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് യുവതി മുതിര്‍ന്നു. എന്നാല്‍ ഇതിനായി രക്തസാമ്പിള്‍ നല്കാന് രാഹുല്‍ തയ്യാറായില്ല. രാഹുലിന്റെ ഈ പിന്മാറ്റവും അതുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണങ്ങളും വാട്സാപ്പ് സന്ദേശങ്ങളും യുവതി പോലീസിന് കൈമാറി. ഈ ‘ഡിജിറ്റല്‍ ബോംബ്’ ആണ് രാഹുലിനെ കുടുക്കിയതില്‍ പ്രധാനമായത്.
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്കി ഹോട്ടല്‍ മുറിയിലെത്തിച്ച് രാഹുല്‍ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. വെറും പീഡനമല്ല, മുഖത്തടിക്കുകയും തുപ്പുകയും ശരീരത്തില്‍ മുറിവുകളുണ്ടാക്കുകയും ചെയ്യുന്ന രീതിയിലുള്ള ശാരീരിക ഉപദ്രവങ്ങളും ഉണ്ടായെന്നാണ് മൊഴി. ഗര്‍ഭിണിയായ യുവതിയെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കി ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്നും ഇതിനിടെ ഗര്‍ഭം അലസിപ്പോയതായും യുവതി വെളിപ്പെടുത്തി.
ദേവസ്വം ബോര്‍ഡിന്റെ തലയില്‍ കെട്ടിവെച്ച് തടിയൂരാന്‍ നോക്കി; ആഗോള അയ്യപ്പ സംഗമത്തിന്റെ ‘മാസ്റ്റര്‍ ബ്രെയിന്‍’ സര്‍ക്കാര്‍ തന്നെ; രേഖകള്‍ പുറത്ത്
ലൈംഗികാതിക്രമത്തിന് പുറമെ രാഹുലിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങളും പരാതിയില്‍ എടുത്തുപറയുന്നുണ്ട്. പാലക്കാട് ഫ്ലാറ്റ് വാങ്ങി നല്കാന് യുവതിയെ നിര്‍ബന്ധിച്ച രാഹുല്‍, പലപ്പോഴായി യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കലാക്കി. വിലകൂടിയ വാച്ചുകളും വസ്ത്രങ്ങളും രാഹുലിനായി യുവതി വാങ്ങി നല്കി. പരാതിപ്പെട്ടാല്‍ കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.
ആദ്യ രണ്ട് കേസുകളില്‍ കോടതി സംരക്ഷണം ഉണ്ടായിരുന്ന രാഹുലിനെ ഇത്തവണ പോലീസ് പൂട്ടിയത് സര്‍വ്വ സജ്ജമായാണ്. വനിതാ പോലീസടക്കം എട്ടംഗ സംഘം ഹോട്ടല്‍ വളഞ്ഞ് ഫോണുകള്‍ പിടിച്ചെടുത്ത ശേഷം രാഹുലിനെ മുറിയില്‍ നിന്ന് തൂക്കിയെടുക്കുകയായിരുന്നു. നിലവില്‍ പത്തനംതിട്ട എആര്‍ ക്യാമ്പിലുള്ള രാഹുലിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ്. ഇതോടെ രാഹുലിന്റെ രാഷ്ട്രീയ ഭാവിക്കുതന്നെ കരിനിഴല്‍ വീണിരിക്കുകയാണ്.


ശബരിമല യുവതി പ്രവേശനം : ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും ; ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഏഴ് വർഷങ്ങൾക്കു ശേഷം കേസ് പരിഗണിക്കുന്നത്





