ഇന്‍സ്റ്റഗ്രാം യൂസേഴ്‌സിന് വന്‍ പണി! വ്യക്തിവിവരങ്ങള്‍ ഹാക്കര്‍മാരുടെ കൈകളില്‍; നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണോ?

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ ഭീമനായ ഇന്‍സ്റ്റഗ്രാമില്‍ വന്‍ സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ കമ്പനിയായ മാല്‍വെയര്‍ബൈറ്റ്സ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം 1.75 കോടി ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളാണ് ചോര്‍ന്നത്. ഈ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍പനയ്ക്ക് വെച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുന്ന അതീവ ഗൗരവകരമായ വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്,യൂസര്‍ നെയിം, പൂര്‍ണ്ണരൂപത്തിലുള്ള പേര്, ഇ-മെയില്‍ വിലാസം, ഫോണ്‍ നമ്പറുകള്‍, വിലാസങ്ങളും ചോര്‍ന്നിട്ടുണ്ട്.

ഹാക്കര്‍മാര്‍ ഇന്‍സ്റ്റഗ്രാമിലെ പാസ്വേഡ് റീസെറ്റ് സംവിധാനം ദുരുപയോഗം ചെയ്ത് അക്കൗണ്ടുകള്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്നതായി മാല്‍വെയര്‍ബൈറ്റ്സ് മുന്നറിയിപ്പ് നല്‍കുന്നു. പല ഉപയോക്താക്കള്‍ക്കും ആവശ്യപ്പെടാതെ തന്നെ പാസ്വേഡ് റീസെറ്റ് ചെയ്യാനുള്ള സന്ദേശങ്ങള്‍ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് അക്കൗണ്ട് നഷ്ടപ്പെടാന്‍ കാരണമാകും.

2024-ലെ ഇന്‍സ്റ്റഗ്രാം എ.പി.ഐ ഡാറ്റാലീക്കിലൂടെ ചോര്‍ന്ന വിവരങ്ങളാണ് ഇപ്പോള്‍ ഡാര്‍ക്ക് വെബ്ബില്‍ വ്യാപകമായി പ്രചരിക്കുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ഇന്‍സ്റ്റഗ്രാം മാതൃകമ്പനിയായ മെറ്റ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.