ശബരിമല സ്വര്‍ണ്ണക്കൊളളക്കേസില്‍ കണ്ഠരര് രാജീവരര് 14 ദിവസം റിമാന്‍ഡില്‍; നടന്നത് വന്‍ ഗൂഢാലോചന, കൊളളയ്ക്ക് മൗനാനുവാദം നല്‍കിയെന്നും എസ്.ഐ.ടി; കേസില്‍ തന്ത്രി 13-ാം പ്രതി

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊല്ലം വിജിലന്‍സ് കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി.

ജനുവരി 23 വരെയാണ് റിമാന്‍ഡ് കാലാവധി. തന്ത്രിയുടെ ജാമ്യാപേക്ഷ ഈ മാസം 13-ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കും.കേസില്‍ 13-ാം പ്രതിയായാണ് കണ്ഠരര് രാജീവരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അറസ്റ്റ് റിപ്പോര്‍ട്ടില്‍ തന്ത്രിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തലുകളാണ് പ്രത്യേക അന്വേഷണ സംഘം നടത്തിയിരിക്കുന്നത്:

ശബരിമലയിലെ സ്വര്‍ണ്ണ കട്ടിളപ്പാളികള്‍ കടത്തിയ ഗൂഢാലോചനയില്‍ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. താന്ത്രിക വിധികള്‍ പാലിക്കാതെയും ദേവന്റെ അനുജ്ഞ വാങ്ങാതെയുമാണ് പാളികള്‍ ഇളക്കിമാറ്റിയത്. ഇതിന് തന്ത്രി ഒത്താശ ചെയ്തു.

തന്റെ അനുമതിയില്ലാതെയാണ് ഇവ മാറ്റിയതെങ്കില്‍ എന്തുകൊണ്ട് ദേവസ്വം ബോര്‍ഡിനെ രേഖാമൂലം അറിയിച്ചില്ലെന്ന് എസ്.ഐ.ടി ചോദിക്കുന്നു. ഇതിനെ ‘കുറ്റകരമായ മൗനാനുവാദം’ എന്നാണ് റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.