പാലക്കാട്: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച അതിജീവിതയുടെ ഭര്‍ത്താവിനെ ബിജെപി പുറത്താക്കിയ നടപടി രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നു. യുവമോര്‍ച്ചയുടെ നേതൃസ്ഥാനത്തുനിന്നാണ് ഇയാളെ നീക്കിയത്. പ്രത്യക്ഷത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയമാണ് കാരണമായി പറയുന്നതെങ്കിലും, ഇതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ തന്ത്രമുണ്ടെന്നാണ് സൂചന.
പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന സൂചനകളാണ് പെട്ടെന്നുള്ള നടപടിക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് ബിജെപി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. സന്ദീപിന്റെ അടുത്തയാളുമായി പാര്‍ട്ടിയില്‍ തുടരുന്നവരെ പുകച്ചു പുറത്താക്കുക എന്ന നയത്തിന്റെ ഭാഗമാണിതെന്ന് കരുതപ്പെടുന്നു. സന്ദീപ് വാര്യര്‍ വഴി കോണ്‍ഗ്രസ് നേതൃത്വവുമായി ഇയാള്‍ക്ക് രഹസ്യ ബന്ധമുണ്ടോ എന്ന സംശയവും പാര്ട്ടിയിനുള്ളിലുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിലിനെ ലൈംഗിക പീഡനക്കേസില്‍ കുടുക്കാന്‍ ബിജെപി ആസൂത്രണം ചെയ്ത തിരക്കഥയാണിതെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍, പരാതിക്കാരനെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കിയതോടെ ബിജെപി ഈ ആരോപണത്തില്‍ നിന്ന് തന്ത്രപരമായി പിന്നോട്ടു പോവുകയാണ്. ബിജെപിയാണ് രാഹുലിനെതിരെ ഇയാളെ രംഗത്തിറക്കിയത് എന്ന ആരോപണം ഇതോടെ നിലനില്‍ക്കില്ല.
അതിജീവിതയുടെ ഭര്‍ത്താവിന്റെ പുറത്താക്കല്‍ തച്ചനാട്ടുകര പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ ബിജെപി കേവലം മൂന്ന് വോട്ടിന് തോറ്റതിന് കാരണം ഇയാളുടെ വീഴ്ചയാണെന്നാണ് ഔദ്യോഗിക വിശദീകരണം. ഇയാള്‍ക്കെതിരെ നടപടി വേണമെന്ന് പാലക്കാട് വെസ്റ്റ് ജില്ലാ കമ്മിറ്റി ശക്തമായി ആവശ്യപ്പെട്ടിരുന്നു.
കുടുംബപ്രശ്നത്തില്‍ ഇടപെടാന്‍ എത്തിയ രാഹുല്‍ തന്റെ ജീവിതം തകര്‍ത്തു എന്ന് കാണിച്ച് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്കിയ ഇദ്ദേഹം, ബിജെപിയുടെ വലിയ രാഷ്ട്രീയ ആയുധമായിരുന്നു. എന്നാല്‍ സന്ദീപ് വാര്യര്‍ ഫാക്ടറും, പാര്‍ട്ടിക്കുള്ളിലെ വിശ്വാസ്യത തകര്‍ച്ചയും ഇപ്പോള്‍ ഇയാളെ പാര്‍ട്ടിയുടെ പടിക്കുപുറത്താക്കിയിരിക്കുകയാണ്.


ബിജു പ്രഭാകറിനെ പൂട്ടാന്‍ സര്‍ക്കാര്‍; ഇടതുപക്ഷം വീണ്ടും വന്നാല്‍ മാനനഷ്ടത്തിന് കേസെടുക്കും; വൈദ്യുതി ബോര്‍ഡിനെ അപകീര്‍ത്തിപ്പെടുത്തിയതില്‍ നടപടിക്ക് നീക്കം
മകളുടെ മൃതദേഹത്തിന് പുറത്ത് അമ്മയുടെ മൃതദേഹം; വിഷം കഴിച്ചശേഷം ഉപേക്ഷിച്ചതെന്ന് കരുതുന്ന ഗ്ലാസുകളും ആത്മഹത്യാക്കുറിപ്പും തെളിവായി; ജസ്റ്റിസ് ലക്ഷ്മികുട്ടിയമ്മയുടെ മരണം അന്വേഷിച്ചെത്തിയവര്‍ നേരിട്ടത് അപമാനം; ഇത് കമലേശ്വരത്തെ ക്രൂരത





