യുഡിഎഫിനെതിരെ മാറാട് കലാപം ആയുധമാക്കി മുഖ്യമന്ത്രി! കോണ്‍ഗ്രസ് വന്നാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തര വകുപ്പ് ഭരിക്കും; എ.കെ. ബാലനെ പിന്തുണച്ച് പിണറായി

തിരുവനന്തപുരം : യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമി നിയന്ത്രിക്കുമെന്ന എ.കെ. ബാലന്റെ വിവാദ പ്രസ്താവനയെ പൂര്‍ണ്ണമായും പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ . വര്‍ഗ്ഗീയ സംഘടനകളുമായുള്ള യുഡിഎഫിന്റെ കൂട്ടുകെട്ട് കേരളത്തെ പഴയ മാറാട് കലാപകാലത്തിന് സമാനമായ സാഹചര്യത്തിലേക്ക് എത്തിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എ.കെ. ബാലന്‍ പറഞ്ഞത് കേരളത്തിന്റെ മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള വസ്തുതകളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിടുന്ന ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകള്‍ക്ക് യുഡിഎഫ് ഭരണത്തില്‍ സ്വാധീനം ലഭിക്കുന്നത് അപകടകരമാണെന്നും ബാലന്റെ നിരീക്ഷണത്തില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാറാട് കലാപകാലത്ത് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു: അന്ന് ആര്‍എസ്എസ് എതിര്‍പ്പ് ഭയന്നാണ് എ.കെ. ആന്റണി പി.കെ. കുഞ്ഞാലിക്കുട്ടിയെ കൂടെക്കൂട്ടാന്‍ മടിച്ചത്. യുഡിഎഫ് അന്ന് വര്‍ഗ്ഗീയതയ്ക്ക് കീഴടങ്ങുന്ന അവസ്ഥയിലായിരുന്നു.താന്‍ മാറാട് സന്ദര്‍ശിച്ചത് ആരോടും അനുവാദം ചോദിച്ചല്ലെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു.മുസ്ലിം ലീഗ് അഞ്ചാം മന്ത്രിസ്ഥാനം ചോദിച്ചപ്പോള്‍ ശക്തമായി എതിര്‍ത്ത സതീശന്‍, ഇന്ന് രാഷ്ട്രീയ ലാഭത്തിന് വേണ്ടി നിലപാട് മാറ്റുകയാണ്.ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചുവെന്ന് സതീശന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് അവരുടെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ്.യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തര വകുപ്പില്‍ വരെ ജമാത്തെ ഇസ്ലാമി പിടിമുറുക്കുമെന്ന ആശങ്ക ശരിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.