ടെലികോം വിപണിയില്‍ ജിയോയുടെ ആധിപത്യം. വരിക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്; എയര്‍ടെല്ലിനും വി ഐയ്ക്കും തിരിച്ചടി; കേരളത്തിലും ജിയോ തരംഗം

ന്യൂഡല്‍ഹി : ഇന്ത്യന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി (TRAI) പുറത്തിറക്കിയ 2025 നവംബറിലെ റിപ്പോര്‍ട്ട് പ്രകാരം, റിലയന്‍സ് ജിയോക്ക് വമ്പന്‍ നേട്ടം. കഴിഞ്ഞ നവംബറില്‍ 12 ലക്ഷം പുതിയ സജീവ ഉപഭോക്താക്കളെ കൂടി ചേര്‍ത്തതോടെ വിപണിയില്‍ ജിയോയുടെ ആധിപത്യം തുടരുകയാണ്.

നവംബറില്‍ ജിയോ 12 ലക്ഷം പുതിയ വരിക്കാരെ ചേര്‍ത്തു. ഇതോടെ തുടര്‍ച്ചയായ ഒന്‍പതാം മാസവും എയര്‍ടെല്ലിനെക്കാള്‍ കൂടുതല്‍ വരിക്കാരെ ചേര്‍ക്കുന്നതില്‍ ജിയോ മുന്നിലെത്തി.
ആക്ടീവ് യൂസര്‍മാരുടെ എണ്ണത്തില്‍ കുറവുണ്ടായപ്പോഴും (34 ലക്ഷം കുറഞ്ഞു), വളര്‍ച്ച രേഖപ്പെടുത്തിയ ഏക സ്വകാര്യ ഓപ്പറേറ്റര്‍ ജിയോയാണ്. കേരള സര്‍ക്കിളിലും ജിയോ കുതിപ്പ് തുടരുകയാണ്. നവംബറില്‍ 41,000 പുതിയ വരിക്കാരെയാണ് കേരളത്തില്‍ നിന്ന് മാത്രം ജിയോ നേടിയത്.

ജിയോ നേട്ടമുണ്ടാക്കിയപ്പോള്‍ മറ്റ് പ്രധാന കമ്പനികള്‍ക്ക് വരിക്കാരെ നഷ്ടപ്പെട്ടു. സജീവ ഉപയോക്താക്കളുടെ എണ്ണത്തില്‍ 17 ലക്ഷത്തിന്റെ കുറവാണ് എയര്‍ടെല്ലിനുണ്ടായത്. വോഡഫോണ്‍ ഐഡിയ്ക്ക് 22 ലക്ഷം സജീവ ഉപയോക്താക്കളെ നഷ്ടപ്പെട്ടു. കഴിഞ്ഞ 14 മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്. എന്നാല്‍ ബി.എസ്.എന്‍.എല്‍ നവംബറില്‍ ഏകദേശം 4.2 ലക്ഷം പുതിയ വരിക്കാരെ ചേര്‍ക്കാന്‍ സാധിച്ചു.

ബ്രോഡ്ബാന്‍ഡിലും ജിയോ മുന്നേറ്റം തുടരുകയാണ്. പുതിയ ബ്രോഡ്ബാന്‍ഡ് വരിക്കാരില്‍ 68 ശതമാനവും ജിയോയാണ് സ്വന്തമാക്കിയത്. പ്രധാനമായും 5G ഫിക്സഡ് വയര്‍ലെസ് ആക്സസ് , യു.ബി.ആര്‍ സേവനങ്ങളാണ് ഇതിന് സഹായിച്ചത്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.