മുംബൈ : മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ അപ്രതീക്ഷിത നീക്കം. അംബെര്‍നാഥ് മുനിസിപ്പല്‍ കോര്പ്പറേഷന് മേയര്‍ തിരഞ്ഞെടുപ്പില്‍ ബദ്ധവൈരികളായ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്തു. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനാണ് ഈ വിചിത്ര സഖ്യം രൂപീകരിച്ചത്.
‘അംബെര്‍നാഥ് വികാസ് അഘാടി’ എന്ന പേരിലാണ് കോണ്‍ഗ്രസും ബിജെപിയും സഖ്യമുണ്ടാക്കിയത്.ബിജെപിയുടെ തേജശ്രീ കരഞ്ജുലെ 32 വോട്ടുകള്‍ നേടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു.
എന്‍സിപി (അജിത് പവാര്‍ വിഭാഗം) അംഗങ്ങളും ബിജെപി സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് ചെയ്തത്. ശിവസേന ഷിന്‍ഡെ വിഭാഗം സ്ഥാനാര്‍ത്ഥി മനീഷ വാലെകര് പരാജയപ്പെട്ടു.
നോയിഡ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; യുപിയിൽ ഇനി വികസന വിപ്ലവം
ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ശിവസേനയെ ഭരണത്തില്‍ നിന്ന് അകറ്റാന്‍ ബിജെപിയും കോണ്‍ഗ്രസും ഒത്തുചേര്‍ന്നതോടെ ഷിന്‍ഡെ വിഭാഗത്തിന് ഭരണം നഷ്ടമായി.
ശിവസേനയുടെ അഴിമതിക്കും ഭീഷണി രാഷ്ട്രീയത്തിനു.ം അറുതി വരുത്തി വികസനം ഉറപ്പാക്കാനാണ് ഈ സഖ്യമെന്ന് പുതിയ മേയര്‍ തേജശ്രീ കരഞ്ജുലെ പറഞ്ഞു. സഖ്യത്തെ ഷിന്‍ഡെ വിഭാഗം എംഎല്‍എ ബാലാജി കിനികര്‍ നിശിതമായി വിമര്‍ശിച്ചു. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന് പ്രസംഗിക്കുന്ന ബിജെപി, താഴെത്തട്ടില്‍ കോണ്‍ഗ്രസുമായി കൂട്ടുപിടിക്കുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പരിഹസിച്ചു.


തമിഴ്നാട്ടിൽ മദ്യശാലകൾ പൂട്ടാൻ മുഖ്യമന്ത്രി വിജയ്യുടെ ഉത്തരവ്; 717 ടാസ്മാക് ഔട്ട്ലെറ്റുകൾ ഉടൻ അടയ്ക്കും





