ഹൈദരാബാദ് : ബി.ആര്.എസ് നേതാവ് കെ. കവിത പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. 2006-ല്‍ കവിത സ്ഥാപിച്ച സാംസ്കാരിക സംഘടനയായ ‘തെലങ്കാന ജാഗ്രതി’ ഇനി മുതല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കുമെന്ന് അവര്‍ അറിയിച്ചു.പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് 2025 സെപ്റ്റംബറില്‍ ബി.ആര്.എസ്സില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കവിത പുതിയ പാത സ്വീകരിച്ചത്.
സസ്പെന്ഷന് പിന്നാലെ അവര്‍ തന്റെ എം.എല്‍.സി സ്ഥാനവും രാജിവെച്ചു. 2026 ജനുവരി 5-ന് തെലങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ നടത്തിയ വൈകാരികമായ പ്രസംഗത്തിലാണ് അവര്‍ തന്റെ രാഷ്ട്രീയ ഭാവി പ്രഖ്യാപിച്ചത്.
ബി.ആര്.എസ് ഇപ്പോള്‍ അഴിമതിയുടെയും മൂല്യച്യുതിയുടെയും പാര്‍ട്ടിയായി മാറിയെന്ന് കവിത ആരോപിച്ചു.പാര്‍ട്ടിയുടെ പേര് ടി.ആര്.എസ്സില്‍ നിന്ന് ബി.ആര്.എസ്സിലേക്ക് മാറ്റിയപ്പോള്‍ മുതല്‍ തെലങ്കാനയിലെ ജനങ്ങളുടെ അഭിലാഷങ്ങള്‍ പാര്‍ട്ടി മറന്നു തുടങ്ങിയെന്നും അവര്‍ വിമര്‍ശിച്ചു.തന്റെ പോരാട്ടം ആത്മാഭിമാനത്തിന് വേണ്ടിയാണെന്നും കുടുംബസ്വത്തിന് വേണ്ടിയല്ലെന്നും അവര്‍ വ്യക്തമാക്കി.
നിർബന്ധിത ആർത്തവ അവധി സ്ത്രീകളുടെ കരിയറിനെ ബാധിച്ചേക്കാം : സുപ്രീം കോടതി
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പുതിയ പാര്‍ട്ടിയുടെ കീഴില്‍ മത്സരിക്കുമെന്ന് കവിത പ്രഖ്യാപിച്ചു.തെലങ്കാനയില്‍ നിലവിലെ നിയമസഭയുടെ കാലാവധി 2028 ഡിസംബറില്‍ അവസാനിക്കുന്നതിനാല്‍, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് 2028 നവംബര്‍-ഡിസംബര്‍ മാസങ്ങളിലായിരിക്കാം നടക്കുക. എങ്കിലും, ഒരു രാഷ്ട്രീയ ബദല്‍ എന്ന നിലയില്‍ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാനാണ് കവിതയുടെ നീക്കം.


പോലീസിന് നാണക്കേടായി 47 സെക്കന്‍ഡ് വീഡിയോ; ഡി.ജി.പി ക്യാബിനില്‍ യുവതികള്‍ക്കൊപ്പം ചുംബനരംഗങ്ങളുടെ വീഡിയോ പുറത്ത്; രാമചന്ദ്ര റാവുവുനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി





