ആലപ്പുഴ: സ്ഥാനമാനങ്ങള്‍ക്കപ്പുറം മനുഷ്യത്വത്തിന് വിലകല്‍പ്പിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ എങ്ങനെ ജനഹൃദയങ്ങളില്‍ ജീവിക്കുമെന്നതിന് ഉദാഹരണമാവുകയാണ് മുന്‍ ആലപ്പുഴ കളക്ടര്‍ കൃഷ്ണ തേജ ഐഎഎസ്. കോവിഡ് മഹാമാരിയില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട ആലപ്പുഴയിലെ 292 കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന തന്റെ വാക്ക് മൂന്ന് വര്‍ഷത്തിന് ശേഷം അദ്ദേഹം പൂര്‍ത്തീകരിച്ചിരിക്കുന്നു. കൃഷ്ണ തേജയുടെ ഈ നിസ്തുലമായ സേവനത്തെ പ്രകീര്‍ത്തിച്ച് അശ്വതി ശ്രീജു പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.
2022-ല്‍ ആലപ്പുഴ കളക്ടറായിരിക്കുമ്പോഴാണ് കോവിഡ് മഹാമാരിയില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം കൃഷ്ണ തേജ ഏറ്റെടുത്തത്. കോവിഡ് അനാഥരാക്കിയ 292 കുട്ടികളുടെ പഠനവും ജീവിതവും സുരക്ഷിതമാക്കുമെന്ന് അദ്ദേഹം അന്ന് ഉറപ്പുനല്‍കി. സാധാരണ നിലയില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം മാറിപ്പോകുമ്പോള്‍ ഇത്തരം പദ്ധതികള്‍ നിലയ്ക്കാറാണ് പതിവ്. എന്നാല്‍ ആലപ്പുഴയില്‍ നിന്ന് തൃശൂര്‍ കളക്ടറായും പിന്നീട് ആന്ധ്രയിലേക്കും പോയിട്ടും അദ്ദേഹം ഈ കുട്ടികളെ കൈവിട്ടില്ല. ‘വീ ആര്‍ ഫോര്‍ ആലപ്പി’ എന്ന ജനകീയ കൂട്ടായ്മയിലൂടെ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി ഓരോ കുട്ടിക്കും പഠനസഹായവും വീടില്ലാത്തവര്‍ക്ക് വീടും അദ്ദേഹം ഉറപ്പാക്കി. 2025-ഓടെ ഈ കുട്ടികള്‍ക്കായി വിഭാവനം ചെയ്ത എല്ലാ പദ്ധതികളും പൂര്‍ത്തിയായി. അവസാന വീടിന്റെ താക്കോല്‍ ദാനവും കഴിഞ്ഞതോടെ താന്‍ നല്‍കിയ വാക്ക് അദ്ദേഹം പൂര്‍ണ്ണമായും പാലിച്ചു.
ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ തന്റെ ഔദ്യോഗിക പദവിക്കപ്പുറം മനുഷ്യത്വപരമായ ഒരു ദൗത്യം ഏറ്റെടുക്കുകയും, സ്ഥലം മാറ്റങ്ങള്‍ക്കിടയിലും അത് മൂന്ന് വര്‍ഷത്തോളം പിന്തുടര്‍ന്ന് വിജയത്തിലെത്തിക്കുകയും ചെയ്തു എന്നതാണ് ഈ വാര്‍ത്തയെ ശ്രദ്ധേയമാക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ‘കളക്ടര്‍ ബ്രോ’ എന്ന സ്‌നേഹപ്പേരിലാണ് ഈ ദൗത്യത്തിന് പിന്നാലെ അദ്ദേഹം അറിയപ്പെടുന്നത്.
അശ്വതി ശ്രീജുവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ

എനിക്ക് ജീവനുള്ളിടത്തോളം ഈ കുഞ്ഞുങ്ങളെ ഞാന്‍ കൈവിടില്ല ; 292 കുട്ടികള്‍, 3 വര്‍ഷം.. കൃഷ്ണ തേജ എന്ന മനുഷ്യന്‍ വാക്ക് പാലിച്ചിരിക്കുന്നു????????
2022-ല്‍ ആലപ്പുഴ കളക്ടറായിരിക്കെ കൃഷ്ണ തേജ IAS ഒരു വാക്ക് നല്‍കി. കോവിഡ് ജീവിതം കവര്‍ന്നെടുത്ത 292 കുട്ടികളുടെ കണ്ണീരൊപ്പുമെന്ന്. സാധാരണ ഉദ്യോഗസ്ഥര്‍ സ്ഥലം മാറിപ്പോകുമ്പോള്‍ പദ്ധതികളും പാതിവഴിയില്‍ നിലയ്ക്കാറാണ് പതിവ്. എന്നാല്‍ കൃഷ്ണ തേജ IAS എന്ന മനുഷ്യന്‍ വ്യത്യസ്തനായിരുന്നു. ആലപ്പുഴയില്‍ നിന്ന് തൃശൂരിലേക്കും, അവിടെ നിന്ന് ആന്ധ്രയിലേക്കും സ്ഥലംമാറ്റം ലഭിച്ചിട്ടും ആ കുഞ്ഞുങ്ങളെ അദ്ദേഹം മറന്നില്ല.
‘We Are For Alleppey’ എന്ന കൂട്ടായ്മയിലൂടെ സുമനസ്സുകളെ കണ്ടെത്തി. 3 വര്‍ഷത്തെ തുടര്‍ച്ചയായ പരിശ്രമം. ഒടുവില്‍ 2025-ല്‍ ആ വാക്ക് പാലിക്കപ്പെട്ടിരിക്കുന്നു. ഇന്ന് ആലപ്പുഴയിലെ ആ 292 കുട്ടികള്‍ക്കും സുരക്ഷിതമായ വീടും, പഠിക്കാനുള്ള സാഹചര്യവും ഉറപ്പായിരിക്കുന്നു. അവസാനത്തെ വീടുകളുടെ താക്കോല്‍ ദാനവും കഴിഞ്ഞതോടെ ഒരു വലിയ ദൗത്യം പൂര്‍ത്തിയായി.
അധികാരം ജനങ്ങളെ സേവിക്കാനുള്ളതാണെന്ന് തെളിയിച്ച നമ്മുടെ പ്രിയപ്പെട്ട കളക്ടര്‍ ബ്രോയ്ക്ക് ബിഗ് സല്യൂട്ട്!
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
വിമാനത്താവളത്തിലെ ഔദ്യോഗിക സ്വീകരണത്തില്‍ മേയര്‍ വി.വി. രാജേഷ് പങ്കെടുക്കില്ല; കാരണം ഇതാ….
വിമാനത്താവളത്തിലെ ഔദ്യോഗിക സ്വീകരണത്തില്‍ മേയര്‍ വി.വി. രാജേഷ് പങ്കെടുക്കില്ല; കാരണം ഇതാ….







