തിരുവനന്തപുരം : എഐ ഉപയോഗിച്ച് നിര്‍മ്മിച്ച അശ്ലീല ഉള്ളടക്കങ്ങള്‍ക്കെതിരെ കര്‍ശന നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍. എലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിന് കേന്ദ്ര ഐടി മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. 72 മണിക്കൂറിനകം നടപടിയെടുത്ത് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.
എക്സിന്റെ സ്വന്തം എഐ ചാറ്റ്ബോട്ടായ ‘ഗ്രോക്’ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ മോശം രീതിയില്‍ എഡിറ്റ് ചെയ്യുന്നതായി കണ്ടെത്തി.സിന്തറ്റിക് ഇമേജുകളും വീഡിയോകളും നിര്‍മ്മിച്ച് വ്യക്തികളുടെ അന്തസ്സും സ്വകാര്യതയും ലംഘിക്കുന്ന രീതിയിലുള്ള ഉള്ളടക്കങ്ങള്‍ വ്യാപകമായി പങ്കുവെക്കപ്പെട്ടു.
ഇത്തരം നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ തടയാനോ നീക്കം ചെയ്യാനോ എക്സ് കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ഐടി മന്ത്രാലയം വിലയിരുത്തി.സ്വീകരിച്ച നടപടികളെക്കുറിച്ച് മൂന്ന് ദിവസത്തിനകം മറുപടി നല്‍കണം.
ഗ്രോക്കിന്റെ സാങ്കേതികവും ഭരണപരവുമായ ചട്ടക്കൂടുകള്‍ പുനഃപരിശോധിക്കണം. തെളിവുകള്‍ നശിപ്പിക്കാതെ തന്നെ കുറ്റകരമായ ഉള്ളടക്കങ്ങള്‍ ഉടനടി പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്യണം.
ഡൽഹിയിൽ ദാരുണമായ തീപിടുത്തം: ഒൻപത് മരണം; വില്ലനായത് എസിയിലെ ഷോർട്ട് സർക്യൂട്ട് എന്ന് സംശയം
2000-ലെ ഐടി ആക്ടും 2021-ലെ നിയമങ്ങളും പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ എക്സിന് ഇന്ത്യയില്‍ നിയമപരമായ സംരക്ഷണം നഷ്ടമായേക്കാം.ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി എക്സിലെ എഐ ദുരുപയോഗത്തിനെതിരെ കേന്ദ്രത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ നീക്കം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സംസ്ഥാനത്തെ മദ്രസകളിൽ ‘വന്ദേ മാതരം’ നിർബന്ധമാക്കി ബംഗാൾ സർക്കാർ





