മലപ്പുറം ചോദ്യങ്ങളില്‍ പൊട്ടിത്തെറിച്ച് വെള്ളാപ്പളളി; റിപ്പോര്‍ട്ടര്‍ ടിവിയുടെ മൈക്ക് തളളിമാറ്റി, മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി

പിണറായി മൂന്നാമതും വരും സിപിഐ ‘ചതിയന്‍ ചന്തു’

തിരുവനന്തപുരം : ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വര്‍ക്കലയില്‍ മാധ്യമങ്ങളെ കണ്ട എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മലപ്പുറം പരാമര്‍ശവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ പ്രകോപിതനായി. തുടര്‍ച്ചയായി ചോദ്യം ചെയ്ത് പ്രകോപിപിച്ച റിപ്പോര്‍ട്ടര്‍ ടിവി മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് തട്ടിമാറ്റുകയും മറ്റ് ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകരോട് കയര്‍ക്കുകയും ചെയ്തു.

മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളില്‍ എസ്.എന്‍.ഡി.പിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അനുവാദം ലഭിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി ആരോപിച്ചു.സര്‍ക്കാര്‍ അനുവാദം നല്‍കാത്തതാണ് കാരണമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍, കഴിഞ്ഞ ഒന്‍പത് വര്‍ഷമായി പിണറായി സര്‍ക്കാരല്ലേ ഭരിക്കുന്നത് എന്ന ചോദ്യം വന്നതോടെ അദ്ദേഹം പ്രകോപിതനാകുകയായിരുന്നു.

‘നിങ്ങള്‍ കുറേക്കാലമായി തുടങ്ങിയിട്ട്’ എന്ന് ആക്രോശിച്ചുകൊണ്ട് റിപ്പോര്‍ട്ടര്‍ ടിവി മൈക്ക് തട്ടിമാറ്റിയ അദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് ശാന്തനാക്കിയത്.കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തന്നെ മൂന്നാമതും അധികാരത്തില്‍ വരുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടെ കാറില്‍ കയറിയതില്‍ തെറ്റില്ലെന്നും താന്‍ അയിത്ത ജാതിക്കാരനാണോ എന്നും അദ്ദേഹം ചോദിച്ചു. ഉയര്‍ന്ന ജാതിക്കാരനാണ് കയറിയതെങ്കില്‍ മാധ്യമങ്ങള്‍ പ്രശ്‌നമാക്കുമായിരുന്നോ എന്നും അദ്ദേഹം പരിഹസിച്ചു.

പത്തുവര്‍ഷം കൂടെനിന്ന് നേട്ടങ്ങള്‍ ഉണ്ടാക്കിയ ശേഷം തള്ളിപ്പറയുന്ന സി.പി.ഐ നേതാക്കള്‍ ‘ചതിയന്‍ ചന്തു’മാരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.