രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് വാങ്ങിയത് 11 പുതിയ കാറുകൾ; ചെലവ് 2.71 കോടി രൂപ

kerala ministers cars

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ഭരണകാലത്ത് മന്ത്രിമാർക്കായി ഇതുവരെ വാങ്ങിയത് 11 പുതിയ കാറുകൾ. 2,71,67, 497 രൂപയാണ് ഇതിനായി ഖജനാവിൽ നിന്നും ചെലവഴിച്ചിട്ടുള്ളത്.

റവന്യൂ മന്ത്രി കെ രാജൻ, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ഫിഷറീസ് മന്ത്രി സജി ചെറിയാൻ, കൃഷി മന്ത്രി പി പ്രസാദ്, പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, പൊ തുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, ആരോഗ്യ മന്ത്രി വീണാ ജോർജ്, കായിക വികസന വകുപ്പ് മന്ത്രി അബ്ദുൽ റഹ്മാൻ, സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ എന്നിവർക്കാണ് ഈ സർക്കാരിന്റെ കാലത്ത് പുതിയ വാഹനങ്ങൾ വാങ്ങിയിട്ടുള്ളത്.

എല്ലാവർക്കും ഇന്നോവ ക്രിസ്റ്റ ഡീലക്സ് കാറുകളാണ് വാങ്ങിയത്. മന്ത്രിമാരായ കെ രാജൻ, ജോഷി അഗസ്റ്റിൻ, സജി ചെറിയാൻ, പി പ്രസാദ്,വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, വീണാ ജോർജ്, അബ്ദുൽ റഹ്മാൻ എന്നിവർക്ക് 2022ലും വി എൻ വാസവൻ, ആർ ബിന്ദു, ജി ആർ അനിൽ എന്നിവർക്ക് 2024ലുമാണ് പുതിയ കാറുകൾ വാങ്ങിയത്.

2022 ൽ ഇന്നോവ വാങ്ങുമ്പോൾ 24, 28, 814 രൂപയായിരുന്നു വില.2024ൽ ഇതിന്റെ വില 25, 78, 995 രൂപയാ യി ഉയർന്നു.

വാഹനത്തിന്റെ കാലപ്പഴവും തകരാറുകളും കണക്കിലെടുത്താണ് പുതിയ വാഹനങ്ങൾ വാങ്ങിയത് എന്നാണ് ഔദ്യോഗിക വിശദീകരണം.

മന്ത്രിമാർക്ക് പുറമേ മുഖ്യമന്ത്രിക്ക് വേണ്ടിയും അദ്ദേഹത്തിന്റെ സുരക്ഷാ വാഹന വ്യൂഹത്തിന് വേണ്ടിയും പുതിയ വാഹനങ്ങൾ വാങ്ങിയിട്ടുണ്ട്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.