ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിശദമായി പരിഗണിക്കും. ആർത്തവം ഉൾപ്പെടെയുള്ള ആചാരങ്ങളും വിശ്വാസങ്ങളും ഈ ബെഞ്ചിന്റെ പരിശോധനയിൽ വരും.
തമിഴ്നാട്ടിൽ വിജയഗാഥ; ദ്രാവിഡ ഭരണത്തിന് അന്ത്യം കുറിച്ച് വിജയ് ഇന്ന് മുഖ്യമന്ത്രിയായി അധികാരമേൽക്കും
ശബരിമലയ്ക്ക് പുറമെ ദാവൂദി ബോറ സമുദായത്തിലെ സ്ത്രീകളുടെ ലിംഗഛേദം, പള്ളികളിലെ സ്ത്രീ പ്രവേശനം, ഇതര മതസ്ഥരെ വിവാഹം കഴിക്കുന്ന പാഴ്സി സ്ത്രീകൾക്ക് അഗ്ഗിയാരികളിൽ പ്രവേശനം നിഷേധിക്കുന്നത് തുടങ്ങിയ വിഷയങ്ങളും ബെഞ്ചിന് മുന്നിലെത്തും. മതസ്വാതന്ത്ര്യവും സ്ത്രീകളുടെ അവകാശങ്ങളും തമ്മിലുള്ള തർക്കങ്ങളിൽ ഈ ബെഞ്ചിന്റെ തീരുമാനം നിർണ്ണായകമാകും.
നീതി തേടി ഏത് പൗരനും അർദ്ധരാത്രിയിലും സമീപിക്കാവുന്ന ‘ജനകീയ കോടതി’യായി സുപ്രീം കോടതി മാറുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മൗലികാവകാശ സംരക്ഷണത്തിനായി ഭരണഘടനാ കോടതികൾ എപ്പോഴും സജ്ജമായിരിക്കും. കോടതി നടപടികൾ വേഗത്തിലാക്കാൻ അഭിഭാഷകർക്ക് കർശന സമയപരിധി നിശ്ചയിക്കും. ദിവസങ്ങളോളം നീളുന്ന വാദങ്ങൾ ഇനി അനുവദിക്കില്ല.
ഖമനേയിയുടെ വധത്തിൽ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; വിദേശകാര്യ സെക്രട്ടറി ഇറാൻ എംബസി സന്ദർശിച്ചു.
വാദത്തിന് മൂന്ന് ദിവസം മുൻപ് അഞ്ച് പേജിൽ കവിയാത്ത കുറിപ്പുകൾ സമർപ്പിക്കണം. എത്ര സമയം വേണമെന്ന് മുതിർന്ന അഭിഭാഷകർ ഒരു ദിവസം മുൻപേ അറിയിക്കണം. പന്ത്രണ്ടോളം സംസ്ഥാനങ്ങളിൽ നടക്കുന്ന വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ സാധുത പരിശോധിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.






