തിരുവനന്തപുരം : പുതുവര്‍ഷത്തില്‍ ട്രെയിന്‍സമയങ്ങള്‍ക്ക് ചെറിയ മാറ്റം.ന്യൂഡല്‍ഹി- തിരുവനന്തപുരം കേരള എക്സ്പ്രസ്: ഈ ട്രെയിന്‍ 20 മിനിറ്റ് നേരത്തേ വൈകിട്ട് 4.30ന് എറണാകുളം ടൗണിലെത്തും. ഇടസ്റ്റേഷനുകളിലെ സമയത്തില്‍ വ്യത്യാസമുണ്ടെങ്കിലും തിരുവനന്തപുരത്ത് എത്തുന്ന സമയത്തില്‍ മാറ്റമില്ല. തിരുവനന്തപുരം- സിക്കന്ദരാബാദ് ശബരി എക്സ്പ്രസ്: രാവിലെ 11.10ന് എത്തിയിരുന്ന ഈ ട്രെയിന്‍ ഇനി മുതല്‍ 30 മിനിറ്റ് നേരത്തേ 10.40ന് എറണാകുളം ടൗണിലെത്തും. എന്നാല്‍ തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന സമയത്തില്‍ മാറ്റമുണ്ടാകില്ല. കൊല്ലം- ചെന്നൈ എക്സ്പ്രസ് (ചെങ്കോട്ട വഴി): ഒന്നര മണിക്കൂര്‍ നേരത്തേ രാവിലെ 6.05ന് ട്രെയിന്‍ ചെന്നൈ താംബരത്ത് എത്തും.
വൈഷ്ണോദേവി കട്ര- കന്യാകുമാരി ഹിമസാഗര്‍ വീക്ലി എക്സ്പ്രസ്: രാത്രി 8.25ന് പകരം ഒരു മണിക്കൂര്‍ നേരത്തേ 7.25ന് തിരുവനന്തപുരത്ത് എത്തും. മറ്റു സ്റ്റേഷനുകളിലെ സമയത്തിലും വ്യത്യാസമുണ്ടാകും. ബെംഗളൂരു- എറണാകുളം ഇന്റര്‍സിറ്റി: വൈകിട്ട് 4.55നു പകരം 10 മിനിറ്റ് വൈകി 5.05ന് എറണാകുളത്ത് എത്തും.ചെന്നൈ- ഗുരുവായൂര്‍ എക്സ്പ്രസ്: രാവിലെ 10.20നു പകരം 10.40ന് ചെന്നൈ എഗ്മോറില്‍നിന്നു പുറപ്പെടും.
യാത്രക്കാര്‍ തങ്ങളുടെ യാത്രയ്ക്ക് മുന്‍പായി റെയില്‍വേയുടെ ഔദ്യോഗിക പോര്‍ട്ടലിലോ അന്വേഷണ വിഭാഗത്തിലോ പുതിയ സമയക്രമം ഉറപ്പുവരുത്തേണ്ടതാണ്.
ഉന്നാവോ ബലാത്സംഗക്കേസ് ; കുൽദീപ് സെൻഗാറിന് തിരിച്ചടി ; തടവിൽ തുടരണമെന്ന് സുപ്രീം കോടതി
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കര്‍ണാടകയില്‍ നേതൃമാറ്റം; നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ; ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രി പദത്തിലേക്ക്





