നേമത്ത് മത്സരിക്കാന്‍ രാജീവ് ചന്ദ്രശേഖറിനെ അനുവദിക്കും; പാലക്കാട്ടെ മത്സരത്തിന് സുരേന്ദ്രന്‍; തൃശൂരിലേക്ക് മാറാന്‍ എംടി രമേശ്; ഒല്ലൂരില്‍ മുന്‍ മേയര്‍; പത്മജാ വേണുഗോപാല്‍ മത്സരിക്കുമോ? എല്ലാം ആര്‍ എസ് എസ് തീരുമാനിക്കും; സുരേഷിന് സീറ്റ് നല്‍കില്ല; ബിജെപിയില്‍ ചര്‍ച്ച സജീവം

തിരുവനന്തപുരം: വിവി രാജേഷിനെ മേയറാക്കിയ ആര്‍ എസ് എസ് നിയമസഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും പിടിമുറക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ ഇനി കൂടുതല്‍ പ്രതിസന്ധിയിലാക്കില്ല. നേമത്ത് രാജീവിനെ മത്സരിക്കാന്‍ അനുവദിക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ജനുവരി ആദ്യവാരത്തോടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ ബിജെപി തയ്യാറെടുക്കുകയാണ്. ആര്‍ എസ് എസ് അനുമതിയോടെയാകും ഇത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ-മണ്ഡലം തലങ്ങളില്‍ വന്‍ അഴിച്ചുപണി നടത്താനും പാര്‍ട്ടി തീരുമാനിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടുശതമാനം കുറയാന്‍ കാരണം പ്രാദേശിക നേതാക്കളുടെ വീഴ്ചയാണെന്ന വിലയിരുത്തലിലാണ് ഈ നടപടി. സിറ്റിംഗ് ഭാരവാഹികളില്‍ പലരെയും മാറ്റി പുതിയ മുഖങ്ങളെ നേതൃത്വത്തിലേക്ക് കൊണ്ടുവരും. എസ്. സുരേഷ് ഒഴികെയുള്ള മൂന്ന് ജനറല്‍ സെക്രട്ടറിമാരും ഇത്തവണ ജനവിധി തേടും. സുരേഷിന് സീറ്റ് കൊടുക്കുന്നതിനോട് ആര്‍ എസ് എസിന് താല്‍പ്പര്യമില്ല. പ്രാഥമിക സാധ്യതാ പട്ടിക ബിജെപി തയ്യാറാക്കി.

പ്രധാന നേതാക്കളും അവര്‍ മത്സരിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളും

നേമം-രാജീവ് ചന്ദ്രശേഖര്‍, വട്ടിയൂര്‍ക്കാവ്-ആര്‍. ശ്രീലേഖ, കഴക്കൂട്ടം-വി. മുരളീധരന്‍, തിരുവനന്തപുരം-ജി. കൃഷ്ണകുമാര്‍, തൃശ്ശൂര്‍-എം.ടി. രമേശ്, പാലക്കാട്-കെ. സുരേന്ദ്രന്‍, കായംകുളം-ശോഭാ സുരേന്ദ്രന്‍, മലമ്പുഴ-സി. കൃഷ്ണകുമാര്‍, തിരുവല്ല-അനൂപ് ആന്റണി, പാലാ-ഷോണ്‍ ജോര്‍ജ്, ചാത്തന്നൂര്‍-ബി.ബി. ഗോപകുമാര്‍, ആറന്മുള-കുമ്മനം രാജശേഖരന്‍, മഞ്ചേശ്വരം-എം.എല്‍. അശ്വിനി, ഷൊര്‍ണൂര്‍-കെ.കെ. അനീഷ്‌കുമാര്‍, മണലൂര്‍-എ.എന്‍. രാധാകൃഷ്ണന്‍, കൊടുങ്ങല്ലൂര്‍-ബി. ഗോപാലകൃഷ്ണന്‍, ആറ്റിങ്ങല്‍-പി. സുധീര്‍, ചിറയിന്‍കീഴ്-ആശാനാഥ്, എറണാകുളം-ജിജി ജോസഫ്, കാഞ്ഞിരപ്പള്ളി-നോബിള്‍ മാത്യു

തൃശ്ശൂരിലെ ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള ഒരു പ്രമുഖ നേതാവിനെ ഒല്ലൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കാനും നീക്കമുണ്ട്. മുന്‍ മേയര്‍ വര്‍ഗ്ഗീസിനെ മത്സരിപ്പിക്കാനാണ് നീക്കം. പത്മജാ വേണുഗോപാലിനും സീറ്റ് നല്‍കും. എന്നാല്‍ തൃശൂരില്‍ എംടി രമേശ് അവകാശ വാദം ഉന്നയിക്കുന്നുണ്ട്. ഇത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും.

ബി.ഡി.ജെ.എസിന് നല്‍കുന്ന സീറ്റുകളില്‍ ഉടന്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. ചെങ്ങന്നൂരില്‍ സന്ദീപ് വചസ്പതി, എം.വി. ഗോപകുമാര്‍ എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ട്. സന്ദീപിനാണ് സാധ്യത കൂടുതല്‍.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.