തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ അസ്ഥാനത്തെ ക്യാന്റീൻ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ചെലവ് കണ്ടു അന്തംവിട്ട് ജീവനക്കാർ. ക്യാന്റീൻന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് മാത്രമായി 2025 ൽ 21,48,110 രൂപയാണ് ചെലവഴിച്ചിരിക്കുന്നത്.
ഇതിൽ 18,25,506 രൂപ സിവിൽ ജോലികൾക്കായാണ് നൽകിയിരിക്കുന്നത്. ഇലക്ട്രിക്കൽ ജോലികൾക്കയി 2,44,144 രൂപയും പുതിയ കസേരകൾ വാങ്ങുന്നതിനായി 31,850 രൂപയും ചെലവഴിച്ചിട്ടുണ്ട്. 46,610 രൂപയാണ് വാട്ടർ പ്യുരിഫയർ വാങ്ങുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്.
ഒരു ക്യാൻന്റീൻന്റെ പുനരുദ്ധാരണ പ്രവർത്തികൾക്ക് ഇത്രയധികം രൂപ ചെലവഴിക്കേണ്ടി വരുമോ എന്ന ചോദ്യമാണ് ജീവനക്കാർ ഉയർത്തുന്നത്. പ്രവർത്തിച്ചുകൊണ്ടിരുന്ന ക്യാ ന്റീൻ ആയിരുന്നു ഇത്.
ഭരണം മാറിയിട്ടും രാജിവെക്കാതെ ചെയർമാന്മാർ; പൊതുമേഖലാ സ്ഥാപനങ്ങളിൽ അഴിച്ചുപണിക്കൊരുങ്ങി യുഡിഎഫ്
ഇത് മാത്രമല്ല പി എസ് സിയുടെ ആസ്ഥാന മന്ദിരത്തിലും വളപ്പിലുമായി കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 3, 41,60, 841 രൂപയുടെ പുനരുദ്ധാരണ പ്രവർത്തികൾ നടത്തിയിട്ടുണ്ട്. ഇതിൽ 3,04,13, 579 രൂപ സിവിൽ വർക്കിനും 37,47, 262 രൂപ
ഇലക്ട്രിക്കൽ ജോലികൾക്കുമാണ്.
ഗോൾഡൻ ജൂബിലി ബ്ലോക്കിന്റെ രണ്ടാം നിലയുടെ മുകളിലായി വെരിഫിക്കേഷൻ ഹാൾ നിർമ്മിച്ചതിനാണ് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചിട്ടുള്ളത്. 1,06,89,759 രൂപയാണ് ഈ ഇനത്തിൽ ചെലവഴിച്ചിട്ടുള്ളത്. ആസ്ഥാന വളപ്പിലെ ബി ആർ അംബേദ്കർ ഹാളിൽ പൊതുജനങ്ങൾക്കായി അടിസ്ഥാന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി നടത്തിയ സിവിൽ ജോലികൾക്കായി 70,26,349 രൂപയാണ് ചെലവഴിച്ചത്. ഈ ഹാളിൽ തന്നെ ചോർച്ച പരിഹരിക്കുന്നതിനായി 11,85, 830 രൂപ ചെലവഴിച്ച് റൂഫിംഗ് ഷീറ്റ് മാറ്റിയിട്ടുണ്ട്.
കമ്മിഷൻ അംഗങ്ങൾ ഉപയോഗിച്ചിരുന്ന സുചിമുറികളുടെ അറ്റകുറ്റപ്പണികൾക്കായി 15,68, 150 രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. ആസ്ഥാന മന്ദിര വളപ്പിൽ സ്ഥിതിചെയ്യുന്ന പൈതൃക മന്ദിരത്തിന്റെ മേൽക്കൂരയുടെ അറ്റകുറ്റ പണികൾക്കായി ചെലവഴിച്ചതാ കട്ടെ 17,21, 780 രൂപയും.
ചെയർമാന്റെ ചേംബർ മോഡി പിടിപ്പിക്കുന്നതിനായി 3,07,493 രൂപ ചെലവാക്കിയിട്ടുണ്ട് (ചേമ്പറിൽ ഫ്ളോറിങ് ചെയ്യുന്നതിനായിരുന്നു ഈ തുക).
പി എസ് സി യുടെ ഓഫീസ് വളപ്പിലേക്ക് പൊതുജനങ്ങളുടെ വാഹനങ്ങൾക്ക് പ്രവേശനമില്ലെങ്കിലും പാർക്കിംഗ് ഏരിയ വിപുലീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്റർലോക്ക് ടൈൽസ് ഇടുന്ന തിനായി 9,29,023 രൂപയാണ് ചെലവഴിച്ചത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേരള പോലീസ് അക്കാദമിയുടെ റിസര്‍ച്ച് സെന്റര്‍ നടത്തുന്ന എം എസ് സി ഫോറന്‍സിക് സയന്‍സ് പ്രോഗ്രാം; മുഖംതിരിച്ചു പോലീസ് ഉദ്യോഗസ്ഥര്‍; ആരുമില്ലാത്തിനാല്‍ ആ കോഴ്സും തീര്‍ന്നു; ഗവേഷണം പ്രതിസന്ധിയില്‍




