തിരുവനന്തപുരം: കൊല്ലം കമ്മീഷണര്‍ കിരണ്‍ നാരായണനും കോഴിക്കോട് റൂറല്‍ എസ് പി കെ ഇ ബൈജുവിനേയും ആഭ്യന്തര വകുപ്പ് മാറ്റും. പോലീസിലെ വമ്പന്‍ അഴിച്ചു പണിയുടെ ഭാഗമായിരിക്കും ഈ മാറ്റങ്ങള്‍. ഡിജിപി-എഡിജിപിഐജി തല മാറ്റങ്ങള്‍ക്കൊപ്പം ഇതെല്ലാം സംഭവിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊല്ലത്തും കോഴിക്കോട് റൂറലിന്റെ ഭാഗമായ വടകരയിലും സിപിഎമ്മിന് വലിയ തിരിച്ചടിയുണ്ടായി. ഈ രാഷ്ട്രീയ സാഹചര്യത്തില്‍ ഇവരുടെ മാറ്റങ്ങള്‍ക്ക് പ്രസക്തി ഏറെയാണ്. ഇതിനൊപ്പം മറ്റ് ജില പോലീസ് മേധാവിമാരേയും മാറ്റിയേക്കും. ഇക്കാര്യത്തിലും ഉടന്‍ തീരുമാനം വരും. അതിനിടെ ഒരു ജില്ലാ മേധാവിയെ മാറ്റാതിരിക്കാന്‍ സമുദായ സംഘടനയുടെ സമ്മര്‍ദ്ദവും സര്‍ക്കാരിലുണ്ട്. തെക്കന്‍ കേരളത്തിലെ പദവിയില്‍ ആളെ തുടരാന്‍ അനുവദിക്കാന്‍ വേണ്ടിയാണ് സമ്മര്‍ദ്ദം.
കോഴിക്കോട് റൂറല്‍ എസ്.പി. ആയിരുന്ന കെ.ഇ. ബൈജു അടുത്തകാലത്തായി ചില വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഷാഫി പറമ്പില്‍ എം.പിക്ക് നേരെയുള്ള പോലീസ് മര്‍ദ്ദനം അതിലൊന്നായിരുന്നു. പേരാമ്പ്രയില്‍ നടന്ന യു.ഡി.എഫ് പ്രതിഷേധത്തിനിടെ വടകര എം.പി ഷാഫി പറമ്പിലിന് പോലീസിന്റെ മര്‍ദ്ദനമേറ്റ സംഭവം വലിയ വിവാദമായിരുന്നു. ലാത്തിച്ചാര്‍ജ് ഉണ്ടായിട്ടില്ലെന്ന പോലീസിന്റെ ആദ്യ നിലപാടിന് വിരുദ്ധമായി, എം.പിയെ ഒരു പോലീസുകാരന് പിന്നില്‍ നിന്ന് ലാത്തി കൊണ്ട് അടിച്ചുവെന്ന് എസ്.പി ബൈജു പിന്നീട് സമ്മതിച്ചു. പോലീസിലെ ചിലര്‍ മനഃപൂര്‍വ്വം പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും ഇത് സേനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നും അദ്ദേഹം ഒരു പൊതുപരിപാടിക്കിടെ പറഞ്ഞു. ഇത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.
ആര്.എസ്.എസ് അനുകൂല സംഘടനയായ ‘സേവാ ദര്ശന്’ നടത്തിയ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പോലീസ് വീഴ്ചകളെക്കുറിച്ച് സംസാരിച്ചതിനെ രാഷ്ട്രീയ എതിരാളികള്‍ വിമര്‍ശിച്ചു. ഷാഫി പറമ്പിലിനെതിരെയുള്ള പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എസ്.പി ബൈജുവിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയും അദ്ദേഹത്തിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു. 2025 ഒക്ടോബറില്‍ വടകര പേരാമ്പ്രയില്‍ വെച്ച് ആര്.എസ്.എസ്. അനുകൂല സംഘടനയായ സേവാദര്‍ശന്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ എസ്.പി. കെ.ഇ. ബൈജു പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥന് ഇത്തരം സംഘടനകളുടെ വേദിയില്‍ പ്രത്യക്ഷപ്പെട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചു. എസ്.പി. ബൈജുവിന് ആര്.എസ്.എസ്. ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു.. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി പോലീസ് വീഴ്ചകള്‍ പരസ്യമായി സമ്മതിച്ചതും സംഘപരിവാര്‍ വേദിയില്‍ പ്രത്യക്ഷപ്പെട്ടതും ഭരണകക്ഷിയായ സി.പി.എമ്മിനും പ്രതിസന്ധിയുണ്ടാക്കി.
ഭരണനിര്‍വ്വഹണത്തില്‍ പുലര്‍ത്തുന്ന കൃത്യനിഷ്ഠയ്ക്കും മികച്ച ട്രാക്ക് റെക്കോര്‍ഡിനും ഉടമയായ ഉദ്യോഗസ്ഥയാണ് കിരണ്‍ നാരായണന് ഐ.പി.എസ്. 2025 ജനുവരിയിലാണ് അവര്‍ കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേറ്റത്. കൊല്ലത്ത് എത്തുന്നതിന് തൊട്ടുമുന്‍പ് തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിയായി പ്രവര്‍ത്തിച്ചിരുന്നു. തന്റെ കരിയറിന്റെ തുടക്കത്തില്‍ വിവിധ ജില്ലകളില്‍ അസിസ്റ്റന്റ് സൂപ്രണ്ട്, ഡെപ്യൂട്ടി കമ്മീഷണര്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
കേരളാ പോലീസ് തലപ്പത്ത് വമ്പന്‍ അഴിച്ചു പണിക്കും സാധ്യതയുണ്ട്. ജയില്‍ ഡിഐജി വിനോദ് കുമാറിനെതിരെ ഐപിഎസുകാര്‍ നടത്തിയ നീക്കവും ഇതില്‍ നിര്‍ണ്ണായകമാകും. സര്‍ക്കാരിന് പ്രിയപ്പെട്ട ജയില്‍ ഡിഐജിയെ മാറ്റാന്‍ നീക്കം നടത്തിയതിനെ ഗൗരവത്തില്‍ എടുക്കുകയാണ് സിപിഎം. പാലീസിലെ താക്കോല്‍ സ്ഥാനത്തെല്ലാം മാറ്റമുണ്ടാകും. വിജിലന്‍സ്, ഇന്റലിജന്‍സ് മേധാവിമാരെ മാറ്റുന്നതും പരിഗണനയിലുണ്ട്. വിജിലന്‍സിന്റെ മേധാവി മനോജ് എബ്രഹാമാണ്. ഇന്റലിജന്‍സിനെ നയിക്കുന്നത് പി വിജയനും. രണ്ടു പേരേയും മാറ്റാനാണ് നീക്കം
കേന്ദ്ര ഡെപ്യൂട്ടേഷന് കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങിയെത്തുന്ന എഡിജിപി റാങ്കിലെ ദിനേശ് കശ്യപ് ഇന്റലിജന്‍സ് അല്ലെങ്കില്‍ വിജിലന്‍സ് വിഭാഗത്തിന്റെ തലപ്പത്തേക്ക് വരുന്നതോടെ മാറ്റം നടത്താമെന്ന് സി.പി.എം കണക്കുകൂട്ടുന്നു. സര്‍ക്കാരിനെ വെട്ടിലാക്കുന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ചോരുന്നതും ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലെ ഗ്രൂപ്പിസവും അവസാനിപ്പിക്കാനാണ് തീരുമാനം. എച്ച് വെങ്കിടേഷിന് ക്രൈംബ്രാഞ്ചിന്റെ ചുമതലയുണ്ട്. ക്രമസമാധാന ചുമലത നോക്കുന്നതും വെങ്കിടേഷാണ്. എക്സൈസിനെ നയിക്കുന്നത് എംആര്‍ അജിത് കുമാറിനും. അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ ഹൈക്കോടതിയില്‍ ക്ലീന്‍ ചിറ്റ് ലഭിച്ചു. അതിനാല്‍ അജിത് കുമാറിനേയും താക്കോല്‍ സ്ഥാനത്ത് നിയമിക്കാന്‍ സര്‍ക്കാരിന് കഴിയും. ഈ സാഹചര്യത്തില്‍ അജിത് കുമാറിനെ പോലീസിലേക്ക് മടക്കി കൊണ്ടു വരും.
നിലവില്‍ വിജിലന്‍സ് മേധാവി മനോജ് എബ്രഹാം, ഇന്റലിജന്‍സ് മേധാവി പി. വിജയന് എന്നിവരെ മാറ്റി നിര്‍ത്തി പകരം വിശ്വസ്തരായ മറ്റൊരാളെ നിയമിക്കാനാണ് നീക്കം. സര്‍ക്കാരിന്റെ നയങ്ങളോട് പൂര്‍ണ്ണമായും സഹകരിക്കുന്ന ഉദ്യോഗസ്ഥരെ പ്രധാന തസ്തികകളില്‍ പ്രതിഷ്ഠിക്കുക എന്നതാണ് ലക്ഷ്യം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പാമ്പ് ഭീതിയില്‍ കേരളം: കൊടുംചൂടില്‍ പുറത്തിറങ്ങുന്നത് വിഷപ്പാമ്പുകള്‍; കുട്ടികളടക്കം നിരവധി പേര് ആശുപത്രിയില്‍, ജാഗ്രത വേണം
മനോജ് എബ്രഹാമിന്റെ ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’; അഴിമതിക്കാര്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍! ഒരു ദിവസം രണ്ട് വമ്പന്‍ സ്രാവുകള്‍ വലയില്‍; കൈക്കൂലി വാങ്ങുന്നതിനിടെ എംവിഐയും വിരമിക്കല്‍ തലേന്ന് മുനിസിപ്പല്‍ എഞ്ചിനീയറും കുടുങ്ങി. വെല്‍ഡണ്‍ വിജിലന്‍സ് ഡയറക്ടര്‍





