പാലക്കാട്: മുൻ റവന്യൂ ഉദ്യോഗസ്ഥനുമായി സൗഹൃദമുണ്ടാക്കി ഭീഷണിപ്പെടുത്തി ഇരുപത് ലക്ഷത്തോളം രൂപ തട്ടിയെടുത്ത 46 കാരി അറസ്റ്റിൽ. പാലക്കാട് വടക്കഞ്ചേരി ലക്കിടി സ്വദേശിനി പ്രിൻസിയാണ് അറസ്റ്റിലായത്.
ഉദ്യോഗസ്ഥൻ 2006 ൽ ഒറ്റപ്പാലം ലാൻഡ് ട്രിബ്യൂണലിൽ ജോലി ചെയ്യുന്ന സമയത്താണ് യുവതി സൗഹൃദം സ്ഥാപിക്കുന്നത്. സൗഹൃദം വളർന്നതോടെ ഇവർ ഇയാളിൽ നിന്നും മൊബൈൽ ഫോൺ കൈക്കലാക്കി, തുടർന്ന് പണവും.
തങ്ങളുടെ ബന്ധത്തെക്കുറിച്ച് വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പിന്നീടുള്ള പണംതട്ടൽ. ഭീഷണിപ്പെടുത്തി ഇരുപത് ലക്ഷത്തോളം രൂപയാണ് ഈ ഉദ്യോഗസ്ഥനിൽ നിന്നും പ്രിൻസി തട്ടിയെടുത്തത്.
You May Also Like
കൊല്ലത്ത് കുപ്രസിദ്ധ കുറ്റവാളി ഗുരുലാൽ കാപ്പ ചുമത്തി ജയിലിൽ; എട്ടോളം ക്രിമിനൽ കേസുകളിൽ പ്രതി
കൊല്ലത്ത് കുപ്രസിദ്ധ കുറ്റവാളി ഗുരുലാൽ കാപ്പ ചുമത്തി ജയിലിൽ; എട്ടോളം ക്രിമിനൽ കേസുകളിൽ പ്രതി
ഭീഷണി വർധിച്ചതോടെ നിവർത്തിയില്ലാതെ മുൻ ഉദ്യോഗസ്ഥൻ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ ഒറ്റപ്പാലം പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
- കോടതിയിൽ ഹാജരാക്കിയ പ്രിൻസിയെ റിമാൻഡ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി ഇവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. പ്രിൻസിയുടെ സൗഹൃദത്തിൽ കുടുങ്ങി കൂടുതൽ പേർക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ബംഗളൂരുവിൽ മലയാളി പെൺകുട്ടി പീഡനത്തിനിരയായി ; ബത്തേരി സ്വദേശിക്കെതിരെ പരാതി





