തിരുവനന്തപുരം: ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയിലേക്ക് ഡെപ്യൂട്ടേഷനിൽ പോകുന്ന തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ(ക്രമസമാധാനം) തപോഷ് ബസുമാതാരിയ്ക്ക് യാത്രയയപ്പ് നൽകി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിൽ നൽകിയ യാത്രയയപ്പ് യോഗത്തിൽ കമ്മിഷണർ കെ കാർത്തിക് അധ്യക്ഷത വഹിച്ചു. ഡിസിപിമാരായ ദീപക് ധൻകർ(ക്രമസമാധാനം ), സക്കറിയ മാത്യു (ക്രൈം ആൻഡ് അഡ്മിസ്ട്രേഷൻ ),എ സി പി മാർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
ഡിസിപി എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് തപോഷ് ബസുമതാരിയുടേതെന്ന് കമ്മിഷണർ കാർത്തിക് യോഗത്തിൽ അനുസ്മരിച്ചു. തിരുവനന്തപുരം സിറ്റി പോലീസിന്റെ വകയായി ഉപഹാരം സമ്മാനിച്ചാണ് ബസുമതിയെ യാത്രയാക്കിയയത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സത്യപ്രതിജ്ഞാ ചടങ്ങിലെ സുരക്ഷാവീഴ്ച; ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുമോ? ആദ്യവിവര റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന്റെ പച്ചക്കൊടിക്ക് കാത്തുനില്ക്കുന്നു





