തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുണ്ടായ തിരിച്ചടിക്ക് പിന്നില്‍ പ്രതിപക്ഷ കക്ഷികളുടെ കള്ളപ്രചാരണവും വര്‍ഗീയ ധ്രുവീകരണവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. എന്നാല്‍, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇടതുപക്ഷത്തിന്റെ വോട്ട് വിഹിതത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായതായും അദ്ദേഹം അവകാശപ്പെട്ടു. സി.പി.എം സംസ്ഥാന സമിതി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭാ തിരഞ്ഞെടുപ്പിലെ തകര്‍ച്ചയില്‍ നിന്ന് എല്‍.ഡി.എഫ് തിരിച്ചുവന്നെന്ന് കണക്കുകള്‍ നിരത്തി എം.വി ഗോവിന്ദന് വ്യക്തമാക്കി ലോക്സഭയിലെ വോട്ട് ശതമാനം 33.60% (66,65,370 വോട്ടുകള്‍).തദ്ദേശത്തിലെ വോട്ട്: 39.73% (84,10,085 വോട്ടുകള്‍).അതായത് എല്‍.ഡി.എഫിന് ഏകദേശം 17.35 ലക്ഷത്തിലധികം വോട്ടുകള്‍ അധികമായി ലഭിച്ചു. യു.ഡി.എഫിന്റെയും ബി.ജെ.പിയിലെയും വോട്ടുകള്‍ ഗണ്യമായി കുറയുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പില്‍ ഉദ്ദേശിച്ച വിജയം നേടാന്‍ കഴിയാത്തത് ചില ആഭ്യന്തര കാരണങ്ങളും ബാഹ്യമായ വെല്ലുവിളികളുമാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. വിശ്വാസത്തെ വോട്ടിനായി യു.ഡി.എഫും ബി.ജെ.പിയും ഉപയോഗിച്ചു. ചില ഇടത് വിരുദ്ധ മാധ്യമങ്ങള്‍ വഴി ഇടതുപക്ഷ കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ടു.
എല്‍.ഡി.എഫിനെ തോല്പ്പിക്കാനായി ഇരുപാര്‍ട്ടികളും പലയിടത്തും വോട്ടുകള്‍ പരസ്പരം മറിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി.ജെ.പി ജയിച്ച 41 വാര്‍ഡുകളില്‍ യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ഇതിന് തെളിവാണ്.
പ്രാദേശിക തലത്തിലുള്ള പ്രവര്‍ത്തന വീഴ്ചയും ചിലയിടങ്ങളിലെ അമിത ആത്മവിശ്വാസവും തിരിച്ചടിയായി. തിരഞ്ഞെടുപ്പില്‍ ‘കോണ്‍ഗ്രസ് ബി.ജെ.പിയുടെ ബി-ടീമായി പ്രവര്‍ത്തിച്ചു. മറ്റത്തൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ കാലുമാറ്റം ഉദ്ദാഹരണമാണ്. ഏത് നിമിഷവും ബി.ജെ.പിയിലേക്ക് ചേക്കേറുന്നവരായി കോണ്‍ഗ്രസുകാര്‍ മാറിയെന്ന് എം.വി. ഗോവിന്ദന് പരിഹസിച്ചു. വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തില്‍ സ്വീകാര്യത ലഭിക്കാന്‍ കോണ്‍ഗ്രസ് സഹായകരമായ നിലപാടാണ് സ്വീകരിക്കുന്നത്. മതനിരപേക്ഷ അടിത്തറ തകര്‍ക്കാനാണ് ഇവരുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തദ്ദേശതിരഞ്ഞെടുപ്പ് 2025 – മുന്നണികളുടെ വോട്ട് ശതമാനം
യു.ഡി.എഫ് (UDF) 38.81%
എല്‍.ഡി.എഫ് (LDF) 33.45%*
എന്‍.ഡി.എ (NDA) 14.71%
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സി.ജെ. റോയിയുടെ ആത്മഹത്യ; ഒരു മണിക്കൂര്‍ ചോദ്യം ചെയ്യലിനിടെ സംഭവിച്ചത് എന്ത്? റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ പോലീസ് ചോദ്യം ചെയ്യും





