ഷിഗെല്ല ബാധിച്ച് ചികിത്സയിലിരുന്ന നാലര വയസ്സുകാരി മരിച്ചു

കോഴിക്കോട് : കോഴിക്കോട് ഷി​ഗെല്ല ബാധിച്ച് ചികിത്സയിലിരുന്ന നാലര വയസുകാരി മരിച്ചു. തലക്കുളത്തൂർ സ്വദേശി ബിബീഷിന്റെ മകൾ നിളയാണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ചൊവ്വാഴ്ചയാണ് നിളയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചു. ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. വി.കെ.റോഡ് അന്നശ്ശേരി എം.ഐ. എൽ.പി സ്‌കൂൾ യു.കെ ജി വിദ്യാർത്ഥിനിയായിരുന്നു നിള. അമ്മ: പ്രിൻസി മേരി. സഹോദരൻ: മിലൻ.

എന്താണ് ഷിഗെല്ല 

ഷി​ഗെല്ല വിഭാഗത്തിൽപ്പെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് രോഗാണു ബാധയ്ക്ക് കാരണമാകുന്നത്. വയറിളക്കമാണ്  രോഗത്തിന്റെ പ്രധാന ലക്ഷണം. എന്നാൽ ഇത് സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമായിരിക്കും. രോഗ ലക്ഷണങ്ങൾ ഗുരുതര അവസ്ഥയിലെത്തിയാൽ 5 വയസിന് താഴെയുള്ള രോഗം പിടിപെട്ട കുട്ടികളിലും പ്രതിരോധ ശേഷി കുറഞ്ഞവരിലും മരണ സാധ്യത കൂടുതലാണ്.

മുൻകരുതൽ സ്വീകരിക്കാം 

  • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
  • ഭക്ഷണത്തിന് മുമ്പും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക.
  • കുഞ്ഞുങ്ങളുടെ ഡയപ്പറുകൾ ശരിയായ വിധം സംസ്‌കരിക്കുക.
  • രോഗ ലക്ഷണങ്ങൾ ഉള്ളവർ ആഹാരം പാകം ചെയ്യാതിരിക്കുക.
  • പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക.
  • ഭക്ഷണ പദാർത്ഥങ്ങൾ ശരിയായ രീതിയിൽ മൂടി വെക്കുക.
  • ഭക്ഷണ പാകം ചെയ്യുന്ന സ്ഥലങ്ങളിൽ ഈച്ച ശല്യം ഒഴിവാക്കുക.
  • ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങൾ വൃത്തിയും വെടിപ്പും ഉള്ളതായിരിക്കണം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.