ലക്ഷദ്വീപിൽ കഴിഞ്ഞ 47 വർഷമായി കർശനമായി നിലനിന്നിരുന്ന സമ്പൂർണ്ണ മദ്യനിരോധനം നീക്കി കേന്ദ്ര സർക്കാർ. ദ്വീപിലെ പുതിയ എക്സൈസ് നിയമത്തിന് രാഷ്ട്രപതി അംഗീകാരം നൽകിയതോടെയാണിത്. ദ്വീപിലെ മദ്യത്തിന്റെ ഉത്പാദനം, വിതരണം, വിൽപന, ഉപഭോഗം എന്നിവ കൃത്യമായി നിയന്ത്രിക്കാനായി പ്രത്യേക എക്സൈസ് കമ്മീഷണറെ നിയമിക്കാനും ഉത്തരവായിട്ടുണ്ട്.
നേരത്തെ ടൂറിസത്തിന്റെ വികസനം മുൻനിർത്തി ദ്വീപിലേക്ക് മദ്യം ഒഴുക്കാനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ വലിയ രീതിയിലുള്ള ജനകീയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. എന്നാൽ പ്രഫുൽ ഖേഡാ പട്ടേൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റതോടെ മദ്യനിരോധനം നീക്കാനുള്ള ഔദ്യോഗിക നടപടികൾ വേഗത്തിലാക്കുകയായിരുന്നു. അന്താരാഷ്ട്ര തലത്തിൽ ദ്വീപിലെ ടൂറിസം മേഖല ശക്തിപ്പെടുത്തണമെങ്കിൽ മദ്യനിരോധനം ഒഴിവാക്കണമെന്ന കർശന നിലപാടിലായിരുന്നു അഡ്മിനിസ്ട്രേറ്റർ.
വിദേശ സഞ്ചാരികളെ വലിയ തോതിൽ ആകർഷിക്കാൻ ഈ തീരുമാനം സഹായിക്കുമെന്നാണ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. പുതിയ എക്സൈസ് നയം പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് (IMFL) 400 ശതമാനം എക്സൈസ് ഡ്യൂട്ടിയും ബിയറിന് 200 ശതമാനം നികുതിയും ഈടാക്കും. അതേസമയം പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന കള്ളിന് നികുതി ഉണ്ടാകില്ല.
ശാസ്ത്ര സാങ്കേതിക കൗൺസിൽ ചുമതല ഒഴിഞ്ഞ് ഡോ. സജി ഗോപിനാഥ്; നടപടി ഗവർണറുടെ ഇടപെടലിന് പിന്നാലെ


മന്ത്രി വീണാ ജോര്‍ജിന് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധം; കണ്ണൂര്‍ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ മാര്‍ച്ച്, സംഘര്‍ഷം; ഡിസിസി ഓഫീസിന് നേരെ എസ്എഫ്ഐയുടെ കല്ലേറ്





