ലക്ഷദ്വീപിൽ പുതിയ എക്സൈസ് നിയമം ; 47 വർഷത്തെ മദ്യനിരോധനം നീക്കി

ലക്ഷദ്വീപിൽ കഴിഞ്ഞ 47 വർഷമായി കർശനമായി നിലനിന്നിരുന്ന സമ്പൂർണ്ണ മദ്യനിരോധനം നീക്കി കേന്ദ്ര സർക്കാർ. ദ്വീപിലെ പുതിയ എക്സൈസ് നിയമത്തിന് രാഷ്ട്രപതി അംഗീകാരം നൽകിയതോടെയാണിത്. ദ്വീപിലെ മദ്യത്തിന്റെ ഉത്പാദനം, വിതരണം, വിൽപന, ഉപഭോഗം എന്നിവ കൃത്യമായി നിയന്ത്രിക്കാനായി പ്രത്യേക എക്സൈസ് കമ്മീഷണറെ നിയമിക്കാനും ഉത്തരവായിട്ടുണ്ട്.

നേരത്തെ ടൂറിസത്തിന്റെ വികസനം മുൻനിർത്തി ദ്വീപിലേക്ക് മദ്യം ഒഴുക്കാനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ വലിയ രീതിയിലുള്ള ജനകീയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. എന്നാൽ പ്രഫുൽ ഖേഡാ പട്ടേൽ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റതോടെ മദ്യനിരോധനം നീക്കാനുള്ള ഔദ്യോഗിക നടപടികൾ വേഗത്തിലാക്കുകയായിരുന്നു. അന്താരാഷ്ട്ര തലത്തിൽ ദ്വീപിലെ ടൂറിസം മേഖല ശക്തിപ്പെടുത്തണമെങ്കിൽ മദ്യനിരോധനം ഒഴിവാക്കണമെന്ന കർശന നിലപാടിലായിരുന്നു അഡ്മിനിസ്ട്രേറ്റർ.

വിദേശ സഞ്ചാരികളെ വലിയ തോതിൽ ആകർഷിക്കാൻ ഈ തീരുമാനം സഹായിക്കുമെന്നാണ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. പുതിയ എക്സൈസ് നയം പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് (IMFL) 400 ശതമാനം എക്സൈസ് ഡ്യൂട്ടിയും ബിയറിന് 200 ശതമാനം നികുതിയും ഈടാക്കും. അതേസമയം പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന കള്ളിന് നികുതി ഉണ്ടാകില്ല.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.