സംസ്ഥാനത്തെ സ്വർണ്ണവിലയിൽ കുത്തനെ ഇടിവ് ; പവന് 2200 രൂപയോളം കുറഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുത്തനെ ഇടിവ്. കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 275 രൂപ കുറഞ്ഞു 14000 ആണ് ഇന്നത്തെ വില. ഒരു പവൻ സ്വർണത്തിന് 2200 രൂപ കുറഞ്ഞ് 1,12000 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. രാജ്യാന്തര വിപണിയുടെ ചുവടു പിടിച്ചാണ് കേരളത്തിലും സ്വർണവിലയിൽ ഇടിവുണ്ടായിരിക്കുന്നത്.

ജൂൺ ഒന്നു മുതൽ മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ ജൂൺ നാലാം തീയതിയാണ് നേരിയൊരു കുറവുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 14, 310 രൂപയായിരുന്നു അന്നത്തെ വില. പവന് 80 രൂപ കുറഞ്ഞ് 1,14,480 രൂപയിലുമെത്തിയിരുന്നു. പിന്നീട് വിലയിൽ വീണ്ടും മാറ്റമുണ്ടാകുകയായിരുന്നു. സ്വർണ വിലയിൽ താത്കാലികമായി ചാഞ്ചാട്ടം തുടരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഈ വർഷം ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോഡ്.

കഴിഞ്ഞ വർഷം ഡിസംബർ 23നാണ് ആദ്യമായി സ്വർണവില പവന് ഒരു ലക്ഷം രൂപ കടന്നത്. കഴിഞ്ഞ മാസം സ്വർണ വിലയിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് മേയ് അഞ്ചിനായിരുന്നു. 1,09,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ അന്നത്തെ വില. സംസ്ഥാനത്തെ വെള്ളി വിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 10 രൂപ കുറഞ്ഞ് 270 രൂപയായി. 10 ഗ്രാം വെള്ളിക്ക് 2,700 രൂപയും ഒരു കിലോയ്‌ക്ക് 2,70000 രൂപയുമാണ് ഇപ്പോഴത്തെ വിപണിവില.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.