തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ സി.പി.എം. പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിക്കാന്‍ പോലീസ് ബോധപൂര്‍വ്വം പഴുതൊരുക്കിയതായി ആരോപണം. ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്.എസ്) 48ാം വകുപ്പ് പ്രകാരം അറസ്റ്റ് വിവരം ബന്ധുക്കളെ അറിയിക്കുന്നതിനുള്ള നോട്ടീസ് നല്‍കിയതിലാണ് പോലീസ് ഗുരുതരമായ വീഴ്ച വരുത്തിയത്.
കേസില്‍ ആദ്യം അറസ്റ്റിലായ അഞ്ചു പ്രതികളുടെ നടപടിക്രമങ്ങളിലാണ് ഈ വീഴ്ച. ബി.എന്‍.എസ്. പ്രകാരമുള്ള പുതിയ ഫോര്‍മാറ്റിലുള്ള നോട്ടീസാണ് കോടതിയില്‍ ഹാജരാക്കേണ്ടതെന്നിരിക്കെ, പോലീസ് പഴയ ഫോര്‍മാറ്റിലുള്ള നോട്ടീസാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ പിഴവ് ചൂണ്ടിക്കാണിക്കുകയും 24 മണിക്കൂറിനുള്ളില്‍ ശരിയായ നോട്ടീസ് ഹാജരാക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
കോടതി ഉത്തരവിട്ട് മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ പോലീസ് പുതിയ ഫോര്‍മാറ്റിലുള്ള നോട്ടീസ് കോടതിയില്‍ ഹാജരാക്കിയത് ദുരൂഹത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പോലീസിന്റെ പക്കല്‍ രണ്ടു തരത്തിലുള്ള ഫോര്‍മാറ്റുകളും നേരത്തെ തന്നെ തയ്യാറായിരുന്നു എന്ന ആരോപണമാണ് ഇതോടെ ഉയരുന്നത്.
അറസ്റ്റ് നടപടികളിലെ ഈ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. അറസ്റ്റ് കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്നും മജിസ്ട്രേറ്റിന് ഇത്തരം പിഴവുകള്‍ തിരുത്താന്‍ ഉത്തരവിടാന്‍ അധികാരമില്ലെന്നും സുപ്രീം കോടതി വിധി ഉദ്ധരിച്ച് പ്രതിഭാഗം വാദിച്ചെങ്കിലും കോടതി ഇത് തള്ളുകയും പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കുകയുമായിരുന്നു.
കേസ് നിയമപരമായി ദുര്‍ബലമാണെന്ന് രാഷ്ട്രീയ അണികളെ ബോധ്യപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണോ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) സംശയിക്കുന്നു. നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) തലപ്പത്ത് മ്യൂസിയം എസ്.എച്ച്.ഒ. തുടരുന്നതില്‍ ഇഡിക്ക് ശക്തമായ വിയോജിപ്പുണ്ട്. ഡിവൈ.എസ്.പി. തലത്തിലുള്ള ഉദ്യോഗസ്ഥന് കേസ് അന്വേഷിക്കണമെന്നാണ് ഇഡിയുടെ ആവശ്യം.
പ്രതികള്‍ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിക്കുകയാണെങ്കില്‍ കേസില്‍ കക്ഷി ചേരാനാണ് ഇഡിയുടെ തീരുമാനം. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നതിന്റെ ഭാഗമായി ഇഡി ഉദ്യോഗസ്ഥര്‍ വഞ്ചിയൂര്‍ കോടതിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. കേസില്‍ നിലവില്‍ പത്ത് പ്രതികളെ കൂടി പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
[12:30, 03/06/2026] Remesh Kumar: pic illa
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പോരാട്ടം പാരമ്യത്തില്‍; നാളെ കൊട്ടിക്കലാശം, വോട്ടെടുപ്പിന് ഇനി മൂന്ന് നാള്




