തിരുവനന്തപുരം: തട്ടുകടക്കാരനെ ആക്രമിച്ച് മാല പിടിച്ചുപറിച്ച കേസിൽ പ്രതിയായ സിവിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ. കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂടിയായ സിവിൽ പോലീസ് ഓഫീസർ വൈ. അപ്പുവിനെയാണ് സസ്പെൻഡ് ചെയ്തിട്ടുള്ളത്. തിരുവനന്തപുരം പള്ളിപ്പുറത്ത് തട്ടുകട നടത്തുന്നയാളിന്റെ പരാതിയിലാണ് നടപടിയുണ്ടായിട്ടുള്ളത്. നേരത്തെ ഇത് സംബന്ധിച്ച് മംഗലപുരം പോലീസ് അപ്പുവിനെയും മറ്റ് അഞ്ചു പേരെയും പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തിരുന്നു.
തട്ടുകടയിൽ ആഹാരം കഴിക്കാൻ എത്തിയ അപ്പുവും സംഘവും തട്ടുകടക്കാരനുമായി വാക്ക് തർക്കം ഉണ്ടാവുകയും പിന്നീട് ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു. തട്ടുകടക്കാരനെ മർദിച്ചശേഷം അദ്ദേഹത്തിന്റെ കഴുത്തിലുണ്ടായിരുന്ന പ്ലാറ്റിനം മാല അപ്പു പൊട്ടിച്ചെടുത്തു എന്നാണ് പരാതി. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ജുവനപ്പുടി മഹേഷ് ആണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് ഡി സി ആർ ബി യിൽ സിവിൽ പോലീസ് ഓഫീസറായി പ്രവർത്തിച്ചു വരികയായിരുന്നു അപ്പു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ട്രെയിനിൽ മാധ്യമപ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം; മുൻ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ





