ന്യൂഡല്‍ഹി : നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കാൻ പറ്റില്ലെന്ന് സുപ്രീം കോടതി. വരുന്ന ജൂണ്‍ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിത (സി.ബി.ടി) മാതൃകയിലാക്കണമെന്ന പുതിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാന്‍ വിസമ്മതിച്ചു . നിലവിലെ സാഹചര്യത്തില്‍ പരീക്ഷാ രീതി മാറ്റുന്നത് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
പീഡനക്കേസിലെ പ്രതി ഇരയെ വിവാഹം കഴിച്ചാലും കേസ് നിലനിൽക്കും; ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി
ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിവാദങ്ങളെത്തുടര്‍ന്ന് മെയ് 3-ന് നടന്ന പരീക്ഷ റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് ജൂണ്‍ 21-ന് പുനഃപരീക്ഷ നടത്താൻ തീരുമാനം ആയത്. ഒബ്ജക്റ്റീവ് ടൈപ്പ് ഒ.എം.ആര്‍ (പേപ്പര്‍-പെന്‍) രീതിക്ക് പകരം ഓണ്‍ലൈന്‍ പരീക്ഷ നടത്തിയാല്‍ വീണ്ടുമൊരു ചോദ്യ പേപ്പര്‍ ചോര്‍ച്ച ഉണ്ടാകുന്നത് തടയാൻ സാധിക്കുമെന്നാണ് ഹര്‍ജിക്കാരനായ ആര്‍.ജെ.ഡി ജനപ്രതിനിധി സുധാകര്‍ സിങ്ങിന്റെ വാദം .
ചുരുങ്ങിയ സമയത്തിനുള്ളില്‍ പരീക്ഷാ രീതി മാറ്റുന്നത് ഏജന്‍സികള്‍ക്ക് കടുത്ത സമ്മര്‍ദ്ദമുണ്ടാക്കുമെന്ന് വ്യക്തമാക്കിയ കോടതി, സമാനമായ ആവശ്യങ്ങളുന്നയിച്ച മുന്‍ ഹര്‍ജികളും തള്ളിയിരുന്നു. ഹര്‍ജി വേനലവധിക്ക് ശേഷം ജൂലൈയില്‍ പരിഗണിക്കുന്നതിനായി മാറ്റി. എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ നീറ്റ് പരീക്ഷ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കാന്‍ തീരുമാനിച്ചതായി ദേശീയ പരീക്ഷാ ഏജന്‍സിയായ എന്‍.ടി.എ കോടതിയെ അറിയിച്ചു. വിദഗ്ധ സമിതിയുടെ ശുപാര്‍ശപ്രകാരം ആരോഗ്യ മന്ത്രാലയവുമായി ആലോചിച്ച് അടുത്ത പരീക്ഷാ സൈക്കിള്‍ മുതല്‍ ഇത് നടപ്പിലാക്കും എന്നാണ് റിപ്പോർട്ട്.
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ; മുഖ്യ പ്രതി അറസ്റ്റിൽ







