ന്യൂഡല്‍ഹി : രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. 19 കിലോഗ്രാം വരുന്ന വാണിജ്യ സിലിണ്ടറുകളുടെ വിലയാണ് 42 രൂപ വര്‍ധിപ്പിച്ച് 3113.50 രൂപയാക്കിയിരിക്കുന്നത്. പുതിയ വില ഇന്ന് (ജൂണ്‍ 1) മുതല്‍ പ്രാബല്യത്തില്‍ വരും. അതേസമയം, ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
ഉദയനിധി സ്റ്റാലിന് തിരിച്ചടി! സനാതന ധര്‍മ്മ പരാമര്‍ശം വിദ്വേഷ പ്രസംഗമെന്ന് മദ്രാസ് ഹൈക്കോടതി
ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 42 രൂപ വര്‍ധിപ്പിച്ച് 3113.50 രൂപയായും, കൊല്‍ക്കത്തയില്‍ 53.50 രൂപ വര്‍ധിപ്പിച്ച് 3255.50 രൂപയായും ആണ് ഉയർത്തിയിരിക്കുന്നത് . കൂടാതെ, 5 കിലോഗ്രാം എഫ്.ടി.എല്‍ (ഫ്രീ ട്രേഡ് എല്‍.പി.ജി) സിലിണ്ടറുകളുടെ വില 11 രൂപ വര്‍ധിപ്പിച്ചു, 821.50 രൂപയാകും.
പാചക വാതക പൂഴ്ത്തിവെപ്പിനെതിരെ നടപടികള്‍ തുടരുന്നതിനൊപ്പം, കരുതല്‍ ശേഖരത്തിലൂടെ ഇന്ധന സുരക്ഷ ശക്തിപ്പെടുത്തുന്നതിനും തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ ശ്രമിച്ചുവരികയാണെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ നേരത്തെ പറഞ്ഞിരുന്നു. നിലവില്‍ രാജ്യത്ത് ഇന്ധനക്ഷാമമില്ലെന്നും അവര്‍ കൂട്ടിച്ചേർത്തു.
‘ഇത് രാജ്യസുരക്ഷയുടെ വിഷയം’; ഉമര്‍ ഖാലിദിനും ഷര്‍ജീലിനും ജാമ്യമില്ല! ഡല്‍ഹി കലാപക്കേസില്‍ സുപ്രീം കോടതി







