തിരുവനന്തപുരം: കേരള പോലീസിലെ 13 പോലീസ് സൂപ്രണ്ട്മാർ നാളെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിട പറയും. ഇതിൽ അഞ്ച് പേർ ഐപിഎസുകാരാണ്. ഐപിഎസ് ലഭിച്ചിട്ടുള്ള എ ഷാനവാസ്, ആർ മഹേഷ്, കെ.എൽ ജോൺകുട്ടി, കെ എസ് ഗോപകുമാർ, കെ വി സന്തോഷ് എന്നിവരാണ് നാളെ സർവീസിൽ നിന്നും വിരമിക്കുന്നത്.
നോൺ ഐപിഎസ് എസ്. പി മാരായ കെ പി അബ്ദുൽ റസാഖ്, പി എം പ്രദീപ്, പ്രദീപ് എൻ വെയിൽസ്, ജെ സലിംകുമാർ, സി വിനോദ്, വിനോദ് പിള്ള, അബ്ദുൽ വഹാബ് എന്നിവരും നാളെ വിരമിക്കുകയാണ്. ഡിവൈഎസ്പി മാരായ ടി അനിൽകുമാർ, കെ എസ് പ്രശാന്ത്, വി എസ് ഷാജു, എ നസീർ, പി ബി പ്രശോഭ്, എം കൃഷ്ണൻ, ഡോ. ആർ ജോസ്,പി വി ബേബി, വി കെ രാജു, പ്രകാശൻ പടന്നയിൽ, ആർ അശോക് കുമാർ, ഷാജ് ജോസ്, എസ് അനിൽകുമാർ, അബ്ദുൽ വഹാബ്,സി ജി സനിൽകുമാർ,എസ് ചന്ദ്രദാസ്,പി ബാബു ഡേവിഡ് എന്നി വരും നാളെ വിരമിക്കുന്നുണ്ട്.
ആയുധ വിഭാഗത്തിലെ ഡിവൈഎസ്പി ജയൻ സി ഗോപാലൻ, ഡിവൈഎസ്പി റാങ്കിലുള്ള സായുധ വിഭാഗത്തിലെ അസിസ്റ്റന്റ് കമാൻഡന്റ് മാരായ ഹബീബ് റഹ്മാൻ, കെ മധുസൂദനപ്പണിക്കർ, കെ രാജേഷ്, ഇ വി പ്രവി, എൻ ബിജു കുമാർ,ജി സുരേഷ് കുമാർ എന്നിവരും നാളെ വിരമിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥരിൽ ഉൾപ്പെടുന്നു.
സർവീസിൽ നിന്നും വിരമിക്കുന്ന പോലീസ് സൂപ്രണ്ടുമാർക്ക് കഴിഞ്ഞദിവസം പോലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നൽകി. സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖറും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമും അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തമിഴ്നാട്ടിൽ രാഷ്ട്രീയ നാടകം തുടരുന്നു; വിജയിന്റെ സത്യപ്രതിജ്ഞ മാറ്റിവെച്ചു, വീണ്ടും ഗവർണറെ കണ്ട് താരം





