തിരുവനന്തപുരം: ശ്രീ പത്മനാഭ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച സ്വർണക്കട്ടികളും നാണയങ്ങളും കാണാതായതായി റിപ്പോർട്ട്. സംസ്ഥാന പൊലീസ് മേധാവി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് ഇക്കാര‍്യം പറയുന്നത്. ഏകദേശം 78 ഗ്രാം സ്വർണക്കട്ടികളും നാണയങ്ങളും സ്വർണവിളക്കും കാണാതായെന്നാണ് കത്തിൽ ഉള്ളത്.
സ്വർണവിളക്ക് അറ്റകുറ്റ പ്പണികൾക്കായി മാറ്റിയെങ്കിലും പിന്നീട് സ്വർണവിളക്കിനു പകരം വെള്ളി വിളക്ക് സ്ഥാപിച്ചതായും വൈര നമ എന്ന ആഭരണം ആറു മാസത്തോളമായി കാണ്മാനില്ലെന്നും കത്തിൽ പറയുന്നു. ക്ഷേത്രത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ച നടന്നതായാണ് കത്തിൽ സൂചിപ്പിക്കുന്നത്. കത്തിന്‍റെ പകർപ്പ് ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്.
അതേസമയം, ക്ഷേത്രത്തിൽ നിലവറയ്‌ക്ക് പുറത്തുള്ള മുഴുവൻ സ്വർണവും എത്രയും വേഗം സ്‌ട്രോങ് റൂമിലേക്ക് മാറ്റണമെന്ന് സർക്കാരിനോട് നിർദേശിച്ച് പൊലീസ് മേധാവി. വിശ്വാസികൾ സംഭാവനയായി നൽകുന്ന അമൂല്യ വസ്‌തുക്കളെല്ലാം എത്രയും വേഗം ലോക്കറിലേക്ക് മാറ്റി പൊലീസ് കാവൽ ഏർപ്പെടുത്തണമെന്നാണ് നിർദേശം. സുരക്ഷാ പരിശോധനകളില്ലാതെ ക്ഷേത്രത്തിലേക്ക് ഒരാളെപ്പോലും കയറ്റരുതെന്നും നിർദേശമുണ്ട്. ക്ഷേത്രത്തിൽ ഗുരുതര സുരക്ഷാ വീഴ്‌ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് മേധാവി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിലാണ് ഇത്തരത്തിലൊരു നിർദേശം മുന്നോട്ട് വെച്ചിട്ടുള്ളത്.


മോഡലിംഗിന്റെ മറവിലെ പെൺവാണിഭം ; മുഖ്യസൂത്രധാരൻ പിടിയിൽ ;
സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുന്നു ; ഇന്ന് ഒമ്പത് ജില്ലകൾക്ക് യെല്ലോ അലേർട്ട്





