തിരുവനന്തപുരം: കേരള വിജിലന്‍സ് ആന്‍ഡ് ആന്റി-കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന അഴിമതി വിരുദ്ധ ജനകീയ മുന്നേറ്റമായ ‘പ്രോജക്ട് സീറോ’ സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്തു. വിജിലന്‍സ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം, ആഭ്യന്തര മന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് എ ഹേമചന്ദ്രൻ, ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തെ അഴിമതിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെഅഴിമതിയെ പൂജ്യത്തിലേക്ക് കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം. അഴിമതി നടന്നതിന് ശേഷംമാത്രം നടപടി സ്വീകരിക്കുന്നതില്‍ ഒതുങ്ങാതെ അത് മുന്‍കൂട്ടി തടയുക, പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായി പരാതികള്‍ അറിയിക്കാന്‍ അവസരം ഒരുക്കുക, സര്‍ക്കാര്‍ സംവിധാനങ്ങളില്‍ കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക എന്നിവയാണ് പ്രോജക്ട് സീറോ ഊന്നല്‍ നല്‍കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലയുള്ള ആധുനിക സാങ്കേതികവിദ്യ, ഡിജിറ്റല്‍ പരാതി സംവിധാനങ്ങള്‍, പൊതുജനപങ്കാളിത്തം, കര്‍ശനമായ നിരീക്ഷണം, വേഗത്തിലുള്ള അന്വേഷണം എന്നിവയുടെ സഹായത്തോടെ അഴിമതിക്കെതിരെ കൂടുതല്‍ ശക്തമായ നടപടികളാണ് ഈ പുതിയ പദ്ധതിവഴി നടപ്പിലാക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഉന്നാവോ ബലാത്സംഗക്കേസ് ; കുൽദീപ് സെൻഗാറിന് തിരിച്ചടി ; തടവിൽ തുടരണമെന്ന് സുപ്രീം കോടതി





