തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ തീരുമാനിച്ചു. 2026 മെയ് 25 തിങ്കളാഴ്ച ചേർന്ന കമ്മീഷൻ യോഗത്തിലാണ് ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായ ഈ നിർണായക തീരുമാനമുണ്ടായത്.
ഇതനുസരിച്ച് 2026 മെയ് 25 മുതൽ 2026 ആഗസ്റ്റ് 31 വരെയുള്ള കാലയളവിൽ കാലാവധി അവസാനിക്കേണ്ടിയിരുന്ന വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് നീട്ടി നൽകിയിരിക്കുന്നത്. പുതുക്കിയ തീരുമാനപ്രകാരം ഈ ലിസ്റ്റുകൾക്ക് 2026 നവംബർ 30 വരെ കാലാവധി ഉണ്ടായിരിക്കും. വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിൽ ഇത് സംബന്ധിച്ച് പി എസ് സി യോട് സിപാർശ നടത്താൻ തീരുമാനിച്ചിരുന്നു.
നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടും നിയമന ശുപാർശ ലഭിക്കാൻ വൈകുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് കമ്മീഷന്റെ ഈ പുതിയ തീരുമാനം.

Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശബരിമല ആടിയ നെയ്യ് കേസിലെ ആദ്യ അറസ്റ്റ്; ദേവസ്വം ജീവനക്കാരന് സുനില്‍ കുമാര്‍ പോറ്റി പിടിയില്‍; 35 ലക്ഷം രൂപ മുക്കിയത് ചുരുങ്ങിയ ദിവസത്തിനുള്ളില്‍





