ധീരജ് വധക്കേസിലെ ഒന്നാം പ്രതി നിഖിൽ പൈലിക്ക് ഡി.സി.സി അംഗത്വം നൽകാൻ നീക്കം

ഇടുക്കി : ധീരജ് വധക്കേിലെ ഒന്നാം പ്രതി നിഖിൽ പൈലിയെ ഡി.സി.സി അംഗത്വം നൽകാൻ നീക്കം.  നിഖിൽ പൈലി അടക്കം അഞ്ചു പേരെ ഇടുക്കി ഡി.സി.സി അംഗങ്ങളാക്കാൻ പ്രസിഡൻറ് സി.പി മാത്യുവാണ് നാമനിർദേശം ചെയ്തത്. കെ.പി.സി.സി സംഘടന ജനറൽ സെക്രട്ടറിയുടെ അംഗീകാരം കൂടി ലഭിച്ചാൽ നിഖിൽ പൈലി ഡി.സി.സി അംഗമാവും.

2022 ലാണ് ഇടുക്കി എൻജിനീയറിംഗ് കോളജിലെ വിദ്യാർഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായിരുന്ന ധീരജ് കൊല്ലപ്പെടുന്നത്. ധീരജിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് നിഖിൽ പൈലി. എന്നാൽ, പ്രതി ചേർക്കപ്പെട്ടപ്പോഴും നിഖിൽ പൈലി നിരപരാധിയാണെന്ന നിലപാടിലായിരുന്നു ജില്ലയിലെ കോൺഗ്രസ് നേതൃത്വം. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഡി.സി.സി അംഗത്വം നൽകാനുള്ള തീരുമാനവും എടുത്തിരിക്കുന്നത്.

തന്നെ ഡി.സി.സി അംഗമായി നാമനിർദേശം ചെയ്തതിൽ നന്ദി അറിയിച്ച് നിഖിൽ പൈലി ഫേസ്ബുക്ക് പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റ്, മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു എന്നിവർക്ക് നന്ദി പറഞ്ഞു കൊണ്ടാണ് നിഖിൽ പൈലി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

തന്റെ നിലപാടിൽ തെറ്റില്ല എന്നാണ് ഡിസിസി പ്രസിഡന്റ് സി.പി മാത്യു പറയുന്നത്. ധീരജിനെ കുത്തിയ കത്തി ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലല്ലോ എന്ന മറുചോദ്യവും ഡിസിസി പ്രസിഡന്റ് ചോദിക്കുന്നുണ്ട്. ധീരജ് കൊല ചെയ്യപ്പെടുമ്പോൾ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്നു നിഖിൽ പൈലി.. ഡിസിസി അംഗം പോലെ ഉത്തരവാദിത്തപ്പെട്ട പദവിയിലേക്ക് കൊലക്കേസ് പ്രതി എത്തുന്നതിൽ പാർട്ടിക്കുള്ളിലും കടുത്ത ഭിന്നത നിലനിൽക്കുന്നുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.