കുത്തിവെപ്പിനിടെ സൂചി ശരീരത്തിൽ കുടുങ്ങി ; കോഴഞ്ചേരി ജില്ല ആശുപത്രിയിൽ ഗുരുതര ചികിത്സാപ്പിഴവ്

പത്തനംതിട്ട : കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവ് നടന്നതായി പരാതി. ഒരു വർഷം മുൻപ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്ന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ സൂചിയുടെ ഭാഗം  ശരീരത്തിനുള്ളിൽ കുടുങ്ങിയെന്നാണ് ആറന്മുള സ്വദേശിനി വത്സലയുടെ പരാതി. ഈ സൂചി പുറത്തെടുക്കാനായി ഒരു വർഷത്തിന് ഇപ്പുറം കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയെങ്കിലും അത് വിജയിച്ചില്ലെന്നാണ്  വയോധിക പറയുന്നത് . ഇതുവരെ ശരീരത്തിൽ കുടുങ്ങിയ സൂചി മുഴുവനായും പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഇവർ വ്യക്തമാക്കി.

സംഭവം വിവാദമായതോടെ ആരോപണങ്ങൾ നിഷേധിച്ച് കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് രംഗത്തെത്തി. വത്സലയുടെ ശരീരത്തിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് കുത്തിവെപ്പിന് ഉപയോഗിക്കുന്ന സിറിഞ്ച് തന്നെയാണ്. എന്നാൽ ഈ സൂചി കുടുങ്ങിയത് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്ന് എടുത്ത കുത്തിവെപ്പിലൂടെ തന്നെയാണോ എന്ന് ഇപ്പോൾ ഉറപ്പിച്ചു പറയാൻ കഴിയില്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിശദീകരണം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.